സൗമ്യ ജാനു ഫെയ്‌സ്ബുക്ക്
Entertainment

വണ്‍ വേ തെറ്റിച്ചു, നിയമം ലംഘിച്ചത് തടഞ്ഞ ട്രാഫിക് പൊലീസിനോട് കയര്‍ത്ത് നടി സൗമ്യ ജാനു-വീഡിയോ

സൗമ്യ ജാനുവിനെതിരെ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കയര്‍ത്ത് തെലുങ്ക് നടി സൗമ്യ ജാനു. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ട്രാഫിക് പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും സൗമ്യ ജാനുവിനെതിരെ കേസെടുത്തു.

ഈ മാസം 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹില്‍സിലാണ് സംഭവം. ആഡംബര കാറില്‍ സ്വയം െ്രെഡവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വണ്‍വേ റോഡിലൂടെ കടന്നുപോകാന്‍ താരം ശ്രമിച്ചത്. ഈ സമയത്ത് ട്രാഫിക് പൊലീസ് തടഞ്ഞു. എന്നാല്‍ അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു.

സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ തടയാനും നടി ശ്രമിച്ചു. സൗമ്യക്കെതിരെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥനെതിരെ താനും പരാതി നല്‍കുമെന്ന് പറഞ്ഞ് നടിയും രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം