ടി ജി രവി (JSK) ഫെയ്സ്ബുക്ക്
Entertainment

'വാഹനങ്ങൾക്ക് നമ്പർ നൽകുന്ന മാതൃക സിനിമകളുടെ പേരിന് വേണ്ടി വരും'; ജെഎസ്കെ വിവാദത്തിൽ ടി ജി രവി

പ്രവീൺ നാരായണൻ ആണ് ജെഎസ്കെ സംവിധാനം ചെയ്യുന്നത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സുരേഷ് ഗോപി നായകനായെത്തിയ ജെഎസ്കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ടി ജി രവി. ‘ജാനകി’ എന്ന പേര് സിനിമയിൽ ഉപയോഗിക്കുന്നതിലുള്ള കുഴപ്പം എന്താണെന്ന് ആർക്കും മനസിലായിട്ടില്ലെന്ന് ടി ജി രവി പറഞ്ഞു.

തൃശൂർ രാമു കാര്യാട്ട് കോംപ്ലെക്‌സിലെ പുതുക്കിയ കൈരളി, ശ്രീ തിയറ്ററുകളുടെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് താൻ അഭിനയിച്ച സിനിമയുടെ പേര് ജാനകി എന്നാണെന്ന് ടി ജി രവി പറഞ്ഞു. ഇക്കണക്കിനാണെങ്കിൽ വാഹനങ്ങൾക്ക് നമ്പർ നൽകുന്ന മാതൃക സിനിമകളുടെ പേരിന് വേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു.

പ്രവീൺ നാരായണൻ ആണ് ജെഎസ്കെ സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രം ശനിയാഴ്ച ഹൈക്കോടതി കാണും. രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ നഗരേഷ് സിനിമ കാണുക.

Actor TG Ravi talks about JSK movie controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

തേജസ്വിക്ക് നിര്‍ണായകം; ബിഹാറില്‍ ആദ്യഘട്ട വിധിയെഴുത്ത് നാളെ

SCROLL FOR NEXT