സയനോര /ഇന്‍സ്റ്റഗ്രാം 
Entertainment

'പെണ്‍സുഹൃത്തുക്കള്‍ മാത്രമുള്ള യാത്ര'; തായ്‌ലന്‍ഡ് ട്രിപ്പ് ആഘോഷമാക്കി സയനോര, ചിത്രങ്ങള്‍ 

തായ്‌ലന്‍ഡിലെ പട്ടായയില്‍ നിന്നുള്ള ചിത്രങ്ങളാണവ

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ആലാപന രീതികൊണ്ട് ആരാധക മനസില്‍ ഇടം നേടിയ ഗായികയാണ് സയനോര ഫിലിപ്പ്. സ്റ്റേജ് ഷോകളും ചാനല്‍ പരിപാടികളിലും താരം സജീവമാണ്. ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുകയാണ് താരം. തായ്‌ലന്‍ഡിലെ പട്ടായയില്‍ നിന്നുള്ള ചിത്രങ്ങളാണവ. 

പെണ്‍സുഹൃത്തുക്കള്‍ മാത്രമുള്ള യാത്രയാണിതെന്നും ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് ലഭിച്ചതെന്നും ചിത്രങ്ങള്‍ക്കൊപ്പം സയനോര കുറിച്ചു. കൂടെയുള്ള സുഹൃത്തുക്കളെയും ഗായിക പരിചയപ്പെടുത്തുന്നുണ്ട്.

'അതിശയിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ഈ തായ്ലന്‍ഡ് യാത്ര ശരിക്കും മനസ്സിനെ ഞെട്ടിക്കുന്നതായിരുന്നു. യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. യാത്രയിലുടനീളം ഭ്രാന്തമായ തമാശകളായിരുന്നു. രസിപ്പിക്കുന്ന കുറേയധികം ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തി. ക്ഷമയോടെ ഞങ്ങളെ സഹിച്ച ടൂര്‍ മാനേജര്‍ സഹീറയോടാണ് ആദ്യം നന്ദി പറയേണ്ടത്. ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ഓരോ നിമിഷവും. എനിക്കു കൂട്ടായി നിന്ന എല്ലാ പ്രിയപ്പെട്ട പെണ്ണുങ്ങള്‍ക്കും നന്ദി', സയനോര കുറിച്ചു. 

യാത്രയ്ക്കിടയിലെ മനോഹരമായ നിമിഷങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല. യാത്രയിലുടനീളം തമാശകളായിരുന്നു. കുറേയേറെ ചിത്രങ്ങളും ഞങ്ങള്‍ പകര്‍ത്തിയിരുന്നു സയണ്‍ാര കുറിച്ചു. ബിഗ് ബോസിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ ഡെയ്സി ഡേവിഡും സംഘത്തിലുണ്ടായിരുന്നു. താരത്തിന്റെ പോസ്റ്റ് ആരാധകരും ഏറ്റെടുത്തു. 
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സയനോര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT