വിജയ്‌യുടെ കാറിന് കേടുപാട് ഫെയ്സ്ബുക്ക്
Entertainment

ആരാധകരുടെ ആവേശം അതിരുവിട്ടു; വിജയ്‌യുടെ കാറിന് കേടുപാട്, വിഡിയോ

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി വിജയ് കേരളത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്‌യുടെ കാര്‍ തകര്‍ത്ത് ആരാധകര്‍. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈ (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇന്നലെയാണ് താരം തിരുവനന്തപുരത്തെത്തുന്നത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്.

താരത്തെ കാണാന്‍ വന്‍ ജലാവലിയാണ് തിരുവനന്തപുരത്തെ വിമാനത്തവളത്തിലേക്ക് ഒഴുകിയെത്തിയത്. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനിടെ ആരാധകരുടെ തിക്കിനും തിരക്കിലും താരം സഞ്ചരിച്ച് കാറിന് കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തിരുവനന്തപുത്ത് ഉണ്ടാവും. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ചിത്രത്തിന്റെ കേരളത്തിലെ ലൊക്കേഷന്‍.

ചിത്രം ഒരു ടൈം ട്രാവല്‍ സയന്‍സ് ഫിക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമടക്കം തന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് ചിത്ത്രതിന്റെ നിര്‍മാണം. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവലന്‍ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തില്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി