വിജയ്ക്കൊപ്പം സംവിധായകന്‍ നിഥിലന്‍ ഇന്‍സ്റ്റഗ്രാം
Entertainment

വിജയ്‍‌യുടെ മനം കവർന്ന് 'മഹാരാജ'; സംവിധായകനെ വീട്ടിലേക്ക് ക്ഷണിച്ച് സൂപ്പർതാരം

മക്കൾ സെൽവത്തിന്റെ 50ാം ചിത്രമായി തിയറ്ററിൽ എത്തിയ മഹാരാജ 100 കോടിയിൽ അധികം കളക്റ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടുത്തിടെ തമിഴിൽ ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് വിജയ് സേതുപതിയുടെ മഹാരാജ. മക്കൾ സെൽവത്തിന്റെ 50ാം ചിത്രമായി തിയറ്ററിൽ എത്തിയ മഹാരാജ 100 കോടിയിൽ അധികം കളക്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ദളപതി വിജയ്.

നിഥിലൻ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ട അണ്ണ. ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മഹാരാജയെ കുറിച്ച് താങ്കള്‍ സംസാരിച്ചത് എന്നെ അമ്പരപ്പിച്ചു. ഇത് എനിക്ക് വലിയ അഭിനന്ദനമാണ്. താങ്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രശംസയ്ക്കും നന്ദി. ലവ് യു അണ്ണാ.- നിഥിലൻ കുറിച്ചു. നിർമാതാക്കളിൽ ഒരാളായ സുധന്‍ സുന്ദരവും നിഥിലനൊപ്പമുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്രൈം ത്രില്ലറായി എത്തിയ ചിത്രമാണ് മഹാരാജ. അനുരാ​ഗ് കശ്യപാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തതിനു പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് ചിത്രം. അഭിരാമി, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് , അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT