വിജയ്‌ instagram
Entertainment

നടുറോഡിൽ സ്ഫോടനാത്മക രം​ഗങ്ങൾ; ​'ഗോട്ടി'ന്റെ ചിത്രീകരണമാണെന്നറിയാതെ പരിഭ്രാന്തരായി നാട്ടുകാർ

വിജയ് ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന തരത്തിലും റിപ്പോർ‌ട്ടുകൾ വന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ്‌യുടെ ​ഗോട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദളപതി ആരാധകരും സിനിമ പ്രേക്ഷകരും. ​ഗോട്ടിന്റെ ചിത്രീകരണം പുതുച്ചേരിയിൽ പുരോ​ഗമിക്കുകയാണിപ്പോൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷൻ രം​ഗങ്ങളാണ് പുതുച്ചേരിയിൽ ചിത്രീകരിക്കുന്നത്.

ഇപ്പോഴിതാ ചിത്രീകരണം നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പൊതുനിരത്തിലാണ് സ്ഫോടനാത്മക രം​ഗങ്ങൾ ചിത്രീകരിച്ചത്. ബീച്ച് റോഡ്, പഴയ തുറമുഖം റോഡിലൊക്കെയാണ് ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുന്നത്. രാത്രിയിലും ചിത്രീകരണം നടക്കുന്നുണ്ട്. എന്നാൽ നടുറോഡിൽ സിനിമ ചിത്രീകരണമാണ് നടക്കുന്നതെന്ന് അറിയാതെ നാട്ടുകാർ പരിഭ്രാന്തിയിലായി.

എന്നാൽ വേണ്ട മുൻകരുതലുകളും സുരക്ഷ നടപടികളും ചെയ്താണ് ചിത്രീകരണം നടത്തിയതെന്നും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലായെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. ചില ഭാ​ഗങ്ങൾ റഷ്യയിലും ചിത്രീകരിച്ചിരുന്നു. വിജയ് ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന തരത്തിലും റിപ്പോർ‌ട്ടുകൾ വന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നായകനായും വില്ലനായും വിജയ് തന്നെയാണ് എത്തുകയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, സ്നേ​ഹ, ലൈല, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സെപ്റ്റംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിൽ വിജയ് രണ്ട് ​ഗാനമാലപിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സം​ഗീത സംവിധായകൻ യുവൻ ശങ്കർരാജ അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി