തങ്കലാന്‍റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി ഫെയ്സ്ബുക്ക്
Entertainment

തങ്കലാന്‍റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; ആ തുക വയനാട് ദുരിതബാധിതർക്ക് വേണ്ടി നൽകും

ഓ​ഗസ്റ്റ് 15നാണ് ചിത്രത്തിന്റെ ആ​ഗോള റിലീസ്.

Author : സമകാലിക മലയാളം ഡെസ്ക്

വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രൊഷനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ അറിയിട്ടു.

ഗോകുലം മൂവീസ് ആണ് തങ്കലാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്. ​ഗോ​കുലം മൂവീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തങ്കലാന്റെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി എന്ന വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചത്. ഓ​ഗസ്റ്റ് 15നാണ് ചിത്രത്തിന്റെ ആ​ഗോള റിലീസ്. ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. പശുപതിയാണ് മറ്റൊരു പ്രധാന താരം.

ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീൽഡിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും