ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം  ഇന്‍സ്റ്റഗ്രാം
Entertainment

'മനോഹരമായ ഈ പുതു ജീവിതം സമ്മാനിച്ചതിന് പ്രിയപ്പെട്ടവന് നന്ദി', പിറന്നാള്‍ ദിനത്തില്‍ ലെന

മാര്‍ച്ച് 18നായിരുന്നു ലെനയുടെ പിറന്നാള്‍

സമകാലിക മലയാളം ഡെസ്ക്

പിറന്നാള്‍ ദിനത്തില്‍ പങ്കാളിയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് ചലച്ചിത്ര താരം ലെന. മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി എന്നാണ് ലെന കുറിച്ചത്.

മാര്‍ച്ച് 18നായിരുന്നു ലെനയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ താരം എഴുതിയ 'ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിരുന്നു. ബെംഗളൂരുവില്‍ വച്ചു നടന്ന ചടങ്ങില്‍ ലെനയെ പരിചയപ്പെടുവാനും പുസ്തകം വാങ്ങുവാനുമായി നിരവധിപ്പേര്‍ എത്തിയിരുന്നു.

റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നില്‍ക്കുന്ന ഫോട്ടോക്കൊപ്പം 'മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ പ്രിയപ്പെട്ടവന് നന്ദി' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ബര്‍ത്ത് ഡേ,ലൗ, ന്യൂ ലൈഫ് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിലെ യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാര്‍ത്തയുമായി ലെന എത്തിയത്. താനും ഗഗന്‍യാന്‍ ദൗത്യ തലവന്‍ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തി.

ജനുവരി 17 നാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും ലെനയും വിവാഹിതരായത്. ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT