Mohanlal and Tharum Moorthy  ഫെയ്സ്ബുക്ക്
Entertainment

'ബെന്‍സിന്റെ നവരസങ്ങള്‍'; ആരും കാണാതെ പോയ ബ്രില്യന്‍സ് ഒടുവില്‍ ഒരാള്‍ കണ്ടുപിടിച്ചു; ചര്‍ച്ചയില്‍ നിറഞ്ഞ് തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്

തുടരം ചര്‍ച്ചകളിലൊന്നും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന, സ്വകാര്യമായി കൊണ്ടുനടന്ന സന്തോഷം

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രമാണ് തുടരും. ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം നേടിയ ചിത്രം, മോഹന്‍ലാല്‍ എന്ന താരത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു. മോഹന്‍ലാല്‍ എന്ന താരവും നടനും ഒരുപോലെ സമന്വയിച്ച ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള വിശകലനങ്ങളും ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്നാല്‍ ഇനിയും പഠിക്കാനുള്ള വിഷയമായി മോഹന്‍ലാല്‍ തുടരുമെന്ന് ഓര്‍മിപ്പിക്കുകയാണ് തരുണ്‍ മൂര്‍ത്തിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

തുടരം ചര്‍ച്ചകളിലൊന്നും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന, താന്‍ ഇത്രയും നാള്‍ സ്വകാര്യമായി കൊണ്ടുനടന്നിരുന്നൊരു സന്തോഷം മറ്റൊരാള്‍ കണ്ടെത്തിയതിനെക്കുറിച്ചാണ് തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്. തുടരും സിനിമയില്‍ മോഹന്‍ലാലിന്റെ മുഖത്ത് വന്ന് പോയ നവരസങ്ങളെക്കുറിച്ചുള്ളൊരു വിഡിയോ പങ്കിടുകയാണ് തരുണ്‍ മൂര്‍ത്തി.

മോഹന്‍ലാല്‍ എന്ന നടന്റെ നവരസങ്ങള്‍, കഥകളി കലാകാരന്‍ എന്ന നിലയില്‍ നോക്കി കണ്ടതിനെക്കുറിച്ചാണ് തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്. ചിത്രത്തിലെ അധികമാരും ശ്രദ്ധിക്കാതെ പോയൊരു ബ്രില്യന്‍സായാണ് നവരസങ്ങളെ വിഡിയോയില്‍ അവതരിപ്പിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്:

'ഒടുവില്‍ ഒരാള്‍ ശരിയായ അര്‍ത്ഥത്തില്‍ അത് കണ്ടിരിക്കുന്നു. ഒരു കഥകളി കലാകാരന്‍ എന്ന നിലയില്‍, മോഹന്‍ലാലിലൂടെ നവരസങ്ങള്‍ ഒഴുകി വരുന്നത് സ്‌ക്രീനില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് മോണിറ്ററിലൂടെ കാണാന്‍ സാധിച്ചത് സ്വകാര്യമായൊരു സന്തോഷമായിരുന്നു. നിശബ്ദവും, പൂര്‍ണവും, ആഴത്തില്‍ സംതൃപ്തി നല്‍കിയതുമായ അനുഭവം.

ലോകം മുഴുവന്‍ തുടരുമിലെ സൂക്ഷ്മഭാവങ്ങള്‍ പോലും വിശകലനം ചെയ്തപ്പോഴും, ആ ഒമ്പത് ഭാവങ്ങള്‍ മാത്രം ചര്‍ച്ചകളില്‍ നിന്നെല്ലാം അകന്നു നിന്നു. ആരോടും പറയാത്ത, എന്നെങ്കിലും വിളിക്കപ്പെടുമെന്നു കരുതി കാത്തിരുന്ന സത്യത്തെപ്പോലെ. അങ്ങനെ മോഹന്‍ലാല്‍ സാറിനൊപ്പമുള്ള ഞങ്ങളുടെ അടുത്ത യാത്രയുടെ സ്‌ക്രിപ്റ്റിന്റെ പൂജാ ദിവസം വന്നെത്തി. ആ പരിശുദ്ധമായ നിമിഷത്തില്‍, ബെന്‍സിന്റെ നവരസങ്ങളുമായി ആരോ ഒരാള്‍ കടന്നു വന്നു. അങ്ങനെ, പൊടുന്നനെ എല്ലാം ഒത്തുചേര്‍ന്നു. അംഗീകരിക്കപ്പെട്ടതു പോലെ, അനുഗ്രഹം പോലെ, മഹത്വത്തിന്റെ സാക്ഷ്യം പോലെ''.

അതേസമയം മോഹന്‍ലാലിനൊപ്പമുള്ള പുതിയ സിനിമയുടെ ഒരുക്കത്തിലാണ് തരുണ്‍ മൂര്‍ത്തി. ആഷിഖ ഉസ്മാന്‍ ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. തിരക്കഥയുടെ പൂജാ ചടങ്ങ് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്നു. മീര ജാസ്മിന്‍ ആണ് ചിത്രത്തിലെ നായിക. 23 ന് ചിത്രീകരണം ആരംഭിക്കും.

Tharun Moorthy about Mohanlal and his navarasa of benz in Thudarum. Shares a video explaining it. Says till now nobody find it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ മോള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദുരൂഹമായി എന്തോ നടന്നിട്ടുണ്ട്, കാരണം അറിയണം'; സായ് ഹോസ്റ്റിലെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

കലോത്സവം നാലാം ദിനത്തിലേയ്ക്ക്; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂര്‍ ജില്ല ഒന്നാമത്

'നിവിനാണ് ഹീറോ എങ്കിലും അതിനെ ആ രീതിയിൽ പ്രൊജക്ട് ചെയ്യാനാകില്ല'; 'ബേബി ​ഗേളി'നെക്കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

ഇരുകൈയും വൃത്താകാരത്തില്‍ അതിവേഗം ഉയര്‍ന്നു താഴ്ന്നു, ഒറ്റയ്ക്ക് എറിഞ്ഞ് ഉടച്ചത് 12,008 നാളികേരം; ഭക്തിസാന്ദ്രമായി 'പന്തീരായിരം'- വിഡിയോ

'ജീവിതത്തിന്റെ നൈമിഷികത തിരിച്ചറിഞ്ഞു'; കോമയിലായിരുന്ന ഡാമിയന്‍ മാര്‍ട്ടിന്‍ ആരോഗ്യവാനായി വീട്ടില്‍ തിരിച്ചെത്തി

SCROLL FOR NEXT