Tharun Moorthy  ഫെയ്സ്ബുക്ക്
Entertainment

'ഓപ്പറേഷൻ ജാവ 2 ആണോ? അതോ തുടരും രണ്ടാം ഭാ​ഗമോ?'; ഓണത്തിന് ആരാധകർക്ക് സർപ്രൈസുമായി തരുൺ മൂർത്തി

രണ്ടാം ഭാഗത്തിന്റെ കഥ എഴുതിത്തുടങ്ങിയെന്ന് തരുൺ മൂർത്തി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഓണത്തിന് മലയാളികൾക്കായി ഒരു കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. തന്റെ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്നാണ് തരുൺ മൂർത്തി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഏത് സിനിമയാണ് രണ്ടാം ഭാഗത്തിന് ഒരുങ്ങുന്നത് എന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ഭാഗത്തിന്റെ കഥ എഴുതിത്തുടങ്ങിയെന്ന് തരുൺ മൂർത്തി പറഞ്ഞു. പ്രേക്ഷകർക്ക് ഓണാശംകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ് തരുൺ മൂർത്തി ഇക്കാര്യം അറിയിച്ചത്.

തരുൺ മൂർത്തിയുടെ കുറിപ്പിന്റെ പൂർണരൂപം:

‘ഓണാശംസകൾ... ഈ ഓണം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഒരു കലാകാരൻ എന്ന നിലയിലും ഒരു ചലച്ചിത്രകാരൻ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും കലയുടെ ആനന്ദത്തിന്റെ ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു. എന്റെ ഒരു പ്രൊജക്ടിന്റെ തുടർച്ചയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലാണ് ഇപ്പോൾ.

ചില കൂടിക്കാഴ്ചകളും യഥാർഥ ജീവിത സംഭവങ്ങളും ആ സിനിമ തിരികെ കൊണ്ടുവരാൻ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഇതൊരു ഔദ്യോഗിക പ്രഖ്യാപനമല്ല. പക്ഷേ ചില തരത്തിൽ ഇത് ഔദ്യോഗികമായി തോന്നുന്നു. ഞാൻ പൂർണമായും ശൂന്യനായിരുന്ന, ഒരു ഓണക്കാലത്താണ് ആദ്യം ഒരു വാതിൽ എന്റെ മുന്നിൽ തുറന്നത്.

ഈ ഓണക്കാലത്ത്, ആ സിഗ്നൽ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയുന്നില്ല. അതെ, ഞാൻ വീണ്ടും എഴുതാൻ തുടങ്ങി. ഇത്തവണ, എന്റെ ഒരു സിനിമയുടെ രണ്ടാം ഭാഗമാണ്. കൂടുതൽ അപ്‌ഡേറ്റുകൾ ഞാൻ ഉടൻ അറിയിക്കും. എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക.’

അതേസമയം തരുൺ മൂർത്തിയുടെ പ്രഖ്യാപനത്തോടെ ആവേശത്തിലാണ് ആരാധകർ. ‘ഓപ്പറേഷൻ ജാവ’യുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ‘തുടരും’ സിനിമയുടെ രണ്ടാം ഭാഗം വേണമെന്നും കമന്റ് ബോക്സിൽ അഭിപ്രായം ഉയരുന്നുണ്ട്.

Cinema News: Director Tharun Moorthy upcoming movie updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT