Entertainment

ആ മലയാളം സംവിധായകൻ എന്നെ വഞ്ചിച്ചു, അയാളുടെ കരണത്തടിച്ച് ഇറങ്ങിപ്പോന്നു; തുറന്നു പറഞ്ഞ് വിചിത്ര

പറഞ്ഞു പറ്റിച്ച് തന്നെ എ പടത്തിൽ അഭിനയിപ്പിച്ചുവെന്നും റിലീസ് ചെയ്തതിന് ശേഷമാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായതെന്നുമാണ് വിചിത്ര പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്നെ വഞ്ചിച്ച മലയാളം സംവിധായകന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് തമിഴ് നടി വിചിത്ര. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. പറഞ്ഞു പറ്റിച്ച് തന്നെ എ പടത്തിൽ അഭിനയിപ്പിച്ചുവെന്നും റിലീസ് ചെയ്തതിന് ശേഷമാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായതെന്നുമാണ് വിചിത്ര പറയുന്നത്. 

ഷക്കീല സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നതിനാൽ താൻ ചെയ്താൽ വിജയിക്കുമോ എന്ന സംശയം വിചിത്രയ്ക്കുണ്ടായിരുന്നു. ഇത് സംവിധായകനോട് പറഞ്ഞപ്പോൾ മ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണെന്നാണ് പറഞ്ഞത്. സിനിമയിൽ എന്നെ വളരെ മാന്യമായി മാത്രമേ  ചിത്രീകരിക്കൂവെന്നും അയാൾ പറഞ്ഞിരുന്നു. പരീക്ഷപോലും വേണ്ടാന്ന് വെച്ചാണ് അന്ന് ആ സിനിമ ചെയ്തതെന്നും വിചിത്ര പറഞ്ഞു. 

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്നെ വീണ്ടും വിളിച്ചു. ചില രംഗങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞു. അതൊരു കുളിസീനും ബലാത്സംഗ രംഗവുമായിരുന്നു. അതും മോശമായി ചിത്രീകരിക്കില്ലെന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററിൽ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സർട്ടിഫിക്കറ്റും. എനിക്ക് സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാൻ വഞ്ചിക്കപ്പെട്ടപോലെ തോന്നി. ദേഷ്യം കനത്തപ്പോൾ ഞാൻ അയാളെ നേരിൽ കാണാൻ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് പിന്നീട‌് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്.- വിചിത്ര കൂട്ടിച്ചേർത്തൂ. 

തെന്നിന്ത്യൻ സിനിമ മേഘലയിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു വിചിത്ര. തമിഴിലിലായിരുന്നു വിചിത്ര കൂടുതലും അഭിനയിച്ചിരുന്നത്. ഏഴാമി‌ടം,  ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT