ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം 
Entertainment

ഇതിപ്പോ അമൽ ഡേവിസിനെ പോലെ തന്നെയുണ്ടല്ലോ! ​ഗോട്ടിലെ പാട്ടിനെതിരെ ട്രോൾ

പാട്ട് ട്രെൻഡിങ് ആയെങ്കിലും വിജയ്‌യുടെ ഡീഏജിങ് ലുക്ക് അടക്കം വ്യാപക ട്രോളിനും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. ഇപ്പോഴിതാ ​ഗോട്ടിലെ സ്പാർക്ക് എന്ന പുതിയ ​ഗാനവും പുറത്തുവന്നു കഴിഞ്ഞു. യുവൻ ശങ്കർരാജ സം​ഗീതമൊരുക്കിയ ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പാട്ട് ട്രെൻഡിങ് ആയെങ്കിലും വിജയ്‌യുടെ ഡീഏജിങ് ലുക്ക് അടക്കം വ്യാപക ട്രോളിനും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

വിജയ് ആരാധകരെ പോലും നിരാശയിലാക്കിയിരിക്കുകയാണ് പാട്ടിപ്പോൾ. ഇപ്പോഴുള്ള വിജയ്‌യും ഗാനത്തിലെ ചെറുപ്പം എന്ന് പറഞ്ഞ് കാണിക്കുന്ന വിജയ്‌യും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് പലരുടെയും ചോദ്യം. ചില ട്രോളുകളില്‍ പ്രേമലുവിലെ അമല്‍ ഡേവിസിനെപ്പോലെയുണ്ട് വിജയ് എന്നാണ് ചിലര്‍ പറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഡോബി ചായ്വാലയുമായി വിജയ്‌യെ താരതമ്യം ചെയ്യുന്ന പോസ്റ്റുകളും കുറവല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡീ ഏജിങ് വിചാരിച്ച പോലെ വന്നില്ലെന്ന് വിജയ് ഫാന്‍സ് തന്നെ പരാതി പറയുന്നുണ്ട്. ചിലരാകട്ടെ യുവന്റെ മ്യൂസിക്കിനെയും കുറ്റം പറയുന്നുണ്ട്. എന്താണീ ചെയ്ത് വച്ചിരിക്കുന്നതെന്നാണ് ചിലർ ചോദിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സയൻസ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേ​ഹ, ലൈല, മീനാക്ഷി ചൗധരി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

SCROLL FOR NEXT