ധനുഷ് (ചിത്രം: എഎഫ്പി, റൂസോ ബ്രദേഴ്സ് (വിഡിയോ ദൃശ്യം) 
Entertainment

'ദ ​ഗ്രേ മാൻ'; ധനുഷിനൊപ്പം പ്രചാരണത്തിന് റൂസോ ബ്രദേഴ്സ് ഇന്ത്യയിലെത്തും, റിലീസ് ജൂലൈ 22ന് 

ജൂലൈ 20ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സംവിധായകരായ റൂസോ സഹോദരന്മാർ വീണ്ടുമൊരു ആക്ഷൻ ചിത്രവുമായി തിരിച്ചെത്തുന്നു. ദ ​ഗ്രേ മാൻ എന്ന ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പം ധനുഷും വേഷമിടുന്നുണ്ട്. നെറ്റ്ഫ്ളിക്സിൽ ആണ് റിലീസ്. 

ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ ഇന്ത്യൻ ആരാധകർക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. ജൂലൈ 20ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും. പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ആരാധകർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാർ പറഞ്ഞു. 

മാർക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന ജോ റൂസോ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ജോ റോഥ്, ജെഫ്രി കിർഷെൻബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നിർമ്മാതാക്കൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT