Sudipto Sen, Charak എക്സ്
Entertainment

'മനുഷ്യനെ തിന്നുന്ന രംഗം'; 'കേരള സ്റ്റോറി' സംവിധായകന്റെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ്

ഹിന്ദു മതത്തിലെ ചില കള്‍ട്ട് ഗ്രൂപ്പുകളുടെ ആചാരങ്ങളെക്കുറിച്ചാണ് സിനിമ

സമകാലിക മലയാളം ഡെസ്ക്

വിവാദ ചിത്രം കേരള സ്‌റ്റോറിയുടെ സംവിധായകനാണ് സുദീപ്‌തോ സെന്‍. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് ശേഷം നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ് സൂദീപ്‌തോ സെന്‍. സിപ്പിങ് ടീ സിനീമാസ് എന്നാണ് സുദീപ്‌തോയുടെ നിര്‍മാണ കമ്പനിയുടെ പേര്. എന്നാല്‍ സുദീപ്‌തോയുടെ ആദ്യ നിര്‍മാണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

സുദീപ്‌തോ സെന്‍ നിര്‍മിക്കുന്ന ചരക് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി വെെകുകയാണ്. എന്തുകൊണ്ടാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന കാര്യത്തില്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ലെന്നും സുദീപ്‌തോ സെന്‍ പറയുന്നു.

''എന്തുകൊണ്ടാണ്ടാണ് അനുമതി ലഭിക്കാത്തത് എന്ന് എനിക്ക് ആത്മാര്‍ത്ഥമായി തന്നെ യാതൊരു ധാരണയുമില്ല. സിനിമ പുറത്തിറങ്ങാന്‍ വേണ്ടി കട്ടുകള്‍ക്കും ചില രംഗങ്ങള്‍ ഒഴിവാക്കാനുമൊക്കെ ഞങ്ങള്‍ തയ്യാറാണ്'' എന്നാണ് സെന്‍ ന്യൂസ് 18നോട് പറഞ്ഞത്. ''അവസാന കൂടിക്കാഴ്ചയില്‍ സിനിമയെ സഹാനുഭൂതിയോടെ പരിഗണിക്കുമെന്നായിരുന്നു പറഞ്ഞത്. ഞങ്ങള്‍ ഭാവനയല്ല, രേഖാമൂലമുള്ള വസ്തുതകളാണ് അവതരിപ്പിച്ചിട്ടുള്ളത്. സത്യം എന്നും അസ്വസ്ഥതയുണ്ടാക്കുന്നതാണ്'' എന്നാണ് സെന്‍ പറയുന്നത്.

തന്റെ സിനിമ അന്ധവിശ്വാസത്തെക്കുറിച്ചും അതിന് പിന്നിലെ നിയമവിരുദ്ധമായ പ്രവര്‍ത്തികളേയും തുറന്ന് കാണിക്കുന്നതാണെന്നാണ് സെന്‍ പറയുന്നത്. ''വിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും നിയമവിരുദ്ധമായത് സംഭവിക്കുന്നുണ്ടെങ്കില്‍ സിനിമ അത് കണ്ടില്ലെന്ന് നടിക്കണമോ? എന്റെ ജോലി സമൂഹത്തിന് മുന്നില്‍ സത്യത്തെ അവതരിപ്പിക്കുകയെന്നതാണ്'' എന്നും സെന്‍ പറയുന്നു.

തന്റെ സിനിമ രേഖാമൂലമുള്ള വസ്തുതയാണ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ സെന്‍, ഹിന്ദു മതത്തിലെ ചില കള്‍ട്ട് ഗ്രൂപ്പുകളുടെ ആചാരങ്ങളെക്കുറിച്ചാണെന്നും പറഞ്ഞു. നരബലിയും മനുഷ്യനെ തിന്നുന്നതുമെല്ലാം സിനിമ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യരെ ആഹാരമാക്കുന്നതടക്കമുള്ള രംരങ്ങളില്‍ ബോര്‍ഡ് എഡിറ്റിങ് നിര്‍ദ്ദേശിച്ചിരുന്നതായും സെന്‍ പറഞ്ഞു.

അതേസമയം ടീസര്‍ റിലീസിന് ശേഷം തനിക്ക് പല സുമനസുകളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും സെന്‍ പറയുന്നുണ്ട്. അഞ്ജലി പാട്ടീല്‍, സഹീദുര്‍ റഹ്മാന്‍, സുബ്രത്ത് ദത്ത, ശശി ഭൂഷന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് ആറിനാണ്.

The Keral Story director Sudipto Sen's new movie is not getting CBFC clearance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും സിപിഎം; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത്

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; അറിയേണ്ടത് ഇത്രമാത്രം

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

200 എംപി കാമറ, വില 82,999 രൂപ മുതൽ; ഗാലക്സി എസ് 26 സീരീസ് ബുധനാഴ്ച വിപണിയിൽ

SCROLL FOR NEXT