ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തിൽ പരിക്ക്; പേടിക്കാനില്ലെന്ന് ട്വീറ്റ് 

സംവിധായകൻ സു​ദീപ്തോ സെന്നും നടി ആദാ ശർമ്മയുമാണ് അപകടത്തിൽപ്പെട്ടത്. ​ഗുരുതരമായി ഒന്നുമില്ലെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദി കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്. മുംബൈയിൽ ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. സംവിധായകൻ സു​ദീപ്തോ സെന്നും നടി അദാ ശർമ്മയുമാണ് അപകടത്തിൽപ്പെട്ടത്. ​ഗുരുതരമായി ഒന്നുമില്ലെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു. 

അപകടത്തെ തുടർന്ന് കരിംന​ഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു.  "കരിംനഗറിൽ ഒരു യുവജനസംഗമത്തിൽ ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നതാണ്. പക്ഷെ, ചില അടിയന്തര ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ഞങ്ങൾക്ക് യാത്ര ചെയ്യാൻ‌ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ ഈ സിനിമയുണ്ടാക്കിയത്", സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു. 

അപകടത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ ധാരാളം മെസേജുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും താൻ സുഖമായിരിക്കുന്നെന്നും അദാ ശർമ്മ ട്വീറ്റ് ചെയ്തു. "ഞങ്ങളും, മുഴുവൻ ടീമും സുഖമായിരിക്കുന്നു, ​ഗൗരവമായി ഒന്നുമില്ല. നിങ്ങളുടെ കരുതലിന് നന്ദി", നടി കുറിച്ചു. അപകടത്തെത്തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT