ഫോട്ടോഷൂട്ടിൽ നിന്ന്/ ഫേയ്സ്ബുക്ക് 
Entertainment

ഋഷ്യശൃംഗന്റേയും വൈശാലിയുടേയും പ്രണയം വീണ്ടും ഫ്രെയ്മിൽ; വൈറലായി ഫോട്ടോഷൂട്ട്

ഫോട്ടോ​ഗ്രാഫർ മിഥുൻ സാർക്കരയാണ് മനോഹരമായ ഫോട്ടോഷൂട്ട് പകർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് വൈശാലി. ഭരതൻ സംവിധാനം ചെയ്ത ചിത്രം ഇന്നും ആരാധകര പ്രേമികളുടെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഇതാ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഋഷ്യശൃംഗനെയും വൈശാലിയും വീണ്ടും എത്തുകയാണ്. 

വൈശാലി സിനിമയെ ആസ്പദമാക്കിയുള്ള ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ഋഷ്യശൃം​ഗന്റേയും വൈശാലിയുടേയും കൂടിക്കാഴ്ചയും ഇവരുടെ പ്രണയവുമാണ് ഫോട്ടോഷൂട്ടിൽ പുനരവതരിപ്പിച്ചിരിക്കുന്നത്.  ദമ്പതികളായ അഭിജിത് ജിത്തുവും മാകു മായയും ഋഷ്യശൃം​ഗനും വൈശാലിയുമായി നിറഞ്ഞു നിൽക്കുകയാണ് ചിത്രങ്ങളിൽ. 

വൈശാലി സിനിമയിലേതുപോലെ വേഷം ധരിച്ചാണ് ഇരുവരേയും കാണുന്നത്. കാഷായ വസ്ത്രവും രുദ്രാക്ഷവും അണിഞ്ഞ് തലമുടി ഉയർത്തിക്കെട്ടിയാണ് വൈശാലി എത്തുന്നത്. മുഷിഞ്ഞ വേഷവും മുടിയും താടിയും നാട്ടിയ ഋഷ്യശ്യം​ഗനും സിനിമയോട് നീതി പുലർത്തുന്നുണ്ട്. 

പുഴക്കരയിൽവച്ച് ഇരുവരും ആദ്യമായി കാണുന്നതു മുതലാണ് ചിത്രങ്ങൾ. ഫോട്ടോ​ഗ്രാഫർ മിഥുൻ സാർക്കരയാണ് മനോഹരമായ ഫോട്ടോഷൂട്ട് പകർത്തിയത്. അദ്ദേഹത്തിന്റേതു തന്നെയാണ് ആശയം. സുകീഷ് കോസ്റ്റ്യുംസ് ഒരുക്കിയിരിക്കുന്നത്. ഭരതന്റെ ക്ലാസിക് ഷോട്ടുകൾ പകർത്താനും മിഥുൻ ശ്രമം നടത്തിയിട്ടുണ്ട്. 

വൈശാലി സിനിമയെ ആസ്പദമാക്കി ഫോട്ടോഷൂട്ട് ഒരുക്കണമെന്ന ആശയം തോന്നിയപ്പോൾ അത് യാഥാർത്ഥ്യമാക്കാൻ സു​ഹൃത്തുക്കൾ മുന്നോട്ടുവരുകയായിരുന്നു എന്നാണ് മിഥുൻ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് എം. ടി. വാസുദേവൻ നായർ-ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി. സഞ്ജയ്–സുപർണ താരജോഡികളാണ് പ്രധാനവേഷത്തിൽ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT