ദ് രാജാ സാബ് (The RajaSaab) എക്സ്
Entertainment

ആരാധകരെ ഭയപ്പെടുത്താനൊരുങ്ങി പ്രഭാസ് ; ’ദ് രാജാ സാബ്’ ടീസർ പുറത്ത്

നിമിഷ നേരം കൊണ്ട് ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ

സമകാലിക മലയാളം ഡെസ്ക്

പാൻ ഇന്ത്യൻ താരമായ പ്രഭാസി( Prabhas) ന്റെ ഹൊറർ കോമഡി സിനിമയായ ’ദ് രാജാ സാബ്’ ( The Rajasaab ) ന്റെ ടീസർ റിലീസ് ചെയ്തു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ വർഷം ഡിസംബര്‍ 5ന് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വേൾഡ് വൈഡ് തീയ്യറ്ററിലെത്തും.

ഭീതിയുടെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ദൃശ്യഭംഗിയും തമൻ എസ് ഒരുക്കിയിരിക്കുന്ന സംഗീതം കൂടിയെത്തുമ്പോൾ, ചിത്രം ഒരു പക്കാ കമേഴ്ഷ്യൽ എന്റർടെയ്‌നർ ആണെന്ന് ടീസറിലൂടെ വ്യക്തമാവുന്നു. രണ്ട് വ്യത്യസ്ത ലുക്കിലാണ് പ്രഭാസ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രഭാസിനു പുറമേ ,മാളവിക മോഹൻ,നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. ഹൊററും തമാശയും കൂടിച്ചേർന്ന സിനിമ, പ്രഭാസിന്റെ കരിയറിൽ തന്നെ വ്യത്യസ്തമായൊരു പരീക്ഷണമാവുമെന്നും സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നു.

ടീസർ പുറത്തിറങ്ങി മണിക്കൂറിനുള്ളിൽ തന്നെ മില്യൺ കണക്കിന് വ്യൂസ് സ്വന്തമാക്കി ട്രെൻഡിംഗിലേയ്ക്ക് കയറിയിരിക്കുകയാണ്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും എന്ന വിശേഷണവുമായി എത്തുന്ന ഹൊറർ എൻറർടെയ്‌നറായണ് 'ദ് രാജാ സാബ്' തീയ്യറ്ററുകളിലെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വപ്രസാദാണ് നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT