ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ബജ്‍രംഗി ഭായിജാന് രണ്ടാം ഭാ​ഗം വരുന്നു; പ്രഖ്യാപനവുമായി സൽമാൻ ഖാൻ

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആറിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയായിരുന്നു രണ്ടാം ഭാ​ഗത്തെ കുറിച്ച് സല്‍മാന്‍ പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ൽമാൻ ഖാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ബജ്റം​ഗി ഭായിജാൻ. ഇന്ത്യ- പാക് ബന്ധത്തെ പ്രമേയമാക്കി ഒരുങ്ങിയ ചിത്രം 2015ലെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ബോക്സ് ഓഫിസ് വിജയത്തിനനൊപ്പം നിരൂപക പ്രശംസയും നേടാൻ ബജ്റം​ഗി ഭായിജാന് സാധിച്ചു. ഇപ്പോൾ സിനിമപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. 

ആർആർആർ പ്രീ റിലീസ് ചടങ്ങിൽ പ്രഖ്യാപനം

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആറിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയായിരുന്നു രണ്ടാം ഭാ​ഗത്തെ കുറിച്ച് സല്‍മാന്‍ പ്രഖ്യാപിച്ചത്. ആദ്യ ചിത്രം ചെയ്ത  കബീർ ഖാൻ സംവിധാനവും കെ. വി. വിജയേന്ദ്ര പ്രസാദ് തിരക്കഥയും ഒരുക്കും. രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രാജമൗലിയുടെ അച്ഛന്‍ തനിക്ക് നല്‍കിയതെന്നും സല്‍മാന്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് എത്തിപ്പെട്ട സംസാരശേഷി ഇല്ലാത്ത മുന്നി എന്ന മുസ്‌ലിം പെണ്‍കുട്ടിയെ തിരികെ പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ ബജ്‌രംഗി എന്ന യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ആദ്യഭാഗത്തില്‍ കരീന കപൂറും നവാസുദ്ദീന്‍ സിദ്ദിഖിയും ഹര്‍ഷീന മല്‍ഹോത്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു