കൂലി (Coolie) ഇൻസ്റ്റ​ഗ്രാം
Entertainment

ആരാണ് മോണിക്ക? 'കൂലി'യിലെ ആ പാട്ടിന് പിന്നിൽ രസകരമായൊരു കഥയുണ്ട്

20 മില്യൺ ആളുകളാണ് ഇതിനോടകം പാട്ട് യൂട്യൂബിൽ കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

രജനികാന്തിന്റെ കൂലി പോലെ തമിഴ് സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മറ്റൊരു ചിത്രമില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. അടുത്തിടെ ചിത്രത്തിലെ രണ്ടാമത്തെ ​ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മോണിക്ക എന്ന ​ഗാനമാണ് പുറത്തുവന്നത്.

പൂജ ഹെ​ഗ്ഡെ, സൗബിൻ ഷാഹിർ എന്നിവരുടെ കിടിലൻ പെർഫോമൻസ് ആണ് ​ഗാനരം​ഗത്തിൽ പ്രേക്ഷകർക്ക് കാണാനായത്. പൂജയെ കടത്തിവെട്ടുന്ന നൃത്തച്ചുവടുകളാണ് സൗബിന്റേതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകൾ. 20 മില്യൺ ആളുകളാണ് ഇതിനോടകം പാട്ട് യൂട്യൂബിൽ കണ്ടത്.

പാട്ട് ഹിറ്റായതിന് പിന്നാലെ പാട്ടിൽ പറയുന്ന മോണിക്ക ആരാണെന്ന് അറിയാനുള്ള തിരച്ചിലിലായിരുന്നു സോഷ്യൽ മീ‍ഡിയ. മോണിക്ക പാട്ടിന് പിന്നിൽ രസകരമായൊരു കഥ കൂടിയുണ്ട്. മോണിക്ക എന്ന ഗാനം നടി മോണിക്ക ബെല്ലൂച്ചിക്കുള്ള ട്രിബ്യൂട്ട് ആണെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. പാട്ടിന് ലഭിച്ച പ്രശംസയുടെ സ്ക്രീൻഷോട്ടുകൾ ആരോ അവർക്ക് അയച്ചിട്ടുണ്ടെന്നും എന്നാൽ മറുപടി ലഭിച്ചിട്ടില്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്. 'അനിരുദ്ധും ഞാനും മോണിക്ക ബെല്ലൂച്ചിയുടെ വലിയ ആരാധകരാണ്. അങ്ങനെ, ആദ്യം ഞങ്ങൾ മോണിക്ക ബെല്ലൂച്ചിയുടെ ഒരു ഗാനം തീരുമാനിച്ചു, തുടർന്ന് പൂജ ഹെഗ്‌ഡെയ്ക്ക് മോണിക്ക എന്ന് പേരിട്ടു.

ഈ പാട്ട് മോണിക്ക ബെല്ലൂച്ചിക്കുള്ള ട്രിബ്യൂട്ട് ആണ്. പാട്ടിന് ലഭിച്ച പ്രശംസയും സ്ക്രീൻഷോട്ടുകളും ആരോ അവർക്ക് അയച്ചു കൊടുത്തതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മറുപടി ഒന്നും ലഭിച്ചിട്ടില്ല', ലോകേഷ് പറഞ്ഞു. തന്റെ സിനിമകളുടെ പാട്ടുകളുടെ കാര്യം വരുമ്പോൾ അത് പൂർണമായും അനിരുദ്ധിന്റെ ഇഷ്ടമാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു. മോണിക്ക ബെല്ലൂച്ചി ലോക പ്രസ്തയായ ഇറ്റാലിയൻ നടിയാണ്.

ഹോളിവുഡ്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രം​ഗത്തു നിന്നാണ് മോണിക്ക അഭിനയത്തിലേക്ക് കടന്നുവരുന്നത്. ദ് മാട്രിക്സ്, ഇറവെർസിബിൾ, ദ് അപാർട്ട്മെന്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ മോണിക്ക അഭിനയിച്ചിട്ടുണ്ട്. ദ് പാഷൻ ഓഫ് ദ് ക്രൈസ്റ്റ് എന്ന ചിത്രത്തിൽ മ​ഗ്ദലന മറിയമായി എത്തിയതും മോണിക്ക ആണ്.

മലീന സ്കോർഡിയ ഇൻ മലീന (2000) എന്ന ചിത്രമാണ് ഇവരെ കൂടുതൽ പ്രശസ്തയാക്കിയത്. ഈ സിനിമയിലെ കഥാപാത്രം ഇന്നും ആരാധകരുടെ ഓർമയിൽ നിൽക്കുന്നതാണ്. ഈ സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ നാഷണൽ അവാർഡ് മോണിക്കയെ തേടിയെത്തിയിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബീറ്റിൽജ്യൂസ് എന്ന അമേരിക്കൻ ഗോതിക് ഡാർക്ക് ഫാന്റസി കോമഡി ഹൊറർ ചിത്രമാണ് മോണിക്കയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇതുമാത്രമല്ല, ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാളായും മോണിക്ക അറിയപ്പെടുന്നുണ്ട്.

The Story Behind Coolie’s Viral Song Monica.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT