ഷാരുഖ് ഖാൻ/ ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'വീണ്ടും പ്രകാശിക്കാൻ സൂര്യൻ ഇരുട്ടിൽ നിന്ന് പുറത്തുവന്നു'; ആരാധകരോട് നന്ദി പറഞ്ഞ് ഷാരുഖ് ഖാൻ

തന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ

Author : സമകാലിക മലയാളം ഡെസ്ക്

രാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ഷാരുഖ് ഖാന്റെ പത്താൻ പുറത്തിറങ്ങിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ആരാധകർ നെഞ്ചേറ്റിയ ചിത്രം ബോളിവുഡ് ലോകത്തിന്റെ തന്നെ തലവര മാറ്റുന്നതായിരുന്നു. ഇപ്പോൾ തന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ. ഇരുട്ടിൽ നിന്ന് പുറത്തുവന്ന സൂര്യൻ എന്നാണ് ഷാരുഖ് ഖാൻ സ്വയം വിശേഷിപ്പിച്ചത്.

സൂര്യൻ തനിച്ചാണ്....അത് കത്തുന്നു....വീണ്ടും പ്രകാശിക്കാൻ സൂര്യൻ ഇരുട്ടിൽ നിന്ന് പുറത്തുവന്നു. പഠാനിൽ സൂര്യനെ പ്രകാശിപ്പിക്കാൻ അനുവദിച്ചതിന് നിങ്ങൾക്ക് എല്ലാവർക്കും നന്ദി- ഷാരുഖ് ഖാൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. സൂര്യനൊപ്പം പ്രകാശിക്കുന്ന ചിത്രത്തിനൊപ്പമാണ് ഷാരുഖിന്റെ കുറിപ്പ്. 

സീറോ സിനിമയുടെ പരാജയത്തിനു ശേഷമാണ് ഷാരുഖ് ഖാൻ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നത്. പിന്നീട് മൂന്നു വർഷത്തിനു ശേഷമാണ് താരം തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. അന്നു മുതൽ പത്താനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഷാരുഖ്. ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രത്തിൽ ജോൺ എബ്രഹാമാണ് വില്ലൻ വേഷം ചെയ്തത്. അതിനിടെ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ചിത്രം. ഇന്ത്യൻ ബോക്സ്ഓഫിസിൽ ഏറ്റവും പണംവാരിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് പത്താൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT