കരൺ ജോഹറിനൊപ്പം വിമാനത്തിൽ മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർ

ഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം തേടുകയാണ് ആരാധകർ
കരൺ ജോഹറിനൊപ്പം വിമാനത്തിൽ മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർ  കരൺ ജോഹറും മോഹൻലാലും/ ചിത്രം; ഫെയ്സ്ബുക്ക്
കരൺ ജോഹറിനൊപ്പം വിമാനത്തിൽ മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർ കരൺ ജോഹറും മോഹൻലാലും/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. പ്രൈവറ്റ് ജെറ്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. കരണിനൊപ്പം നന്നായി സമയം ചെലവഴിച്ചു എന്ന അടിക്കുറിപ്പിലാണ് ചിത്രം എത്തിയത്. 

ബോളിവുഡിന്റെ ടോപ്പ് സംവിധായകനും നിർമാതാവുമായ കരണിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകർക്ക് ആകാംക്ഷയാവുകയാണ്. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം തേടുകയാണ് ആരാധകർ. എന്തോ കാര്യമായി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ആരാധകരുടെ കമന്റുകൾ. 

അതിനിടെ ഇന്നലെയാണ് മോഹൻലാലും രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായത്. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്.  ജയിലറിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആദ്യമായാണ് മോഹൻലാലും രജനീകാന്തും ഒന്നിച്ചു ഒരു സിനിമ ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com