bhavana_short_film 
Entertainment

അതിജീവനത്തിന്റെ കഥ പറയാൻ ഭാവന; ഹ്രസ്വ ചിത്രത്തിന്റെ ടീസർ പുറത്ത്

ദി സർവൈവർ എന്ന് പേരിട്ട ഷോർട്ട് ഫിലിമിന്റെ ടീസറാണ് പുറത്തിറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമാരം​ഗത്തേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. താരം നായികയാവുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ഇപ്പോൾ ഭാവന പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ദി സർവൈവല്‍ എന്ന് പേരിട്ട ഷോർട്ട് ഫിലിമിന്റെ ടീസറാണ് പുറത്തിറങ്ങിയത്. 

അതിജീവനത്തിന്റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ  ഹ്രസ്വചിത്രമാണിത്. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നു. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകനായ എസ്എന്‍ രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍. 

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലും തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം. കന്നഡ സിനിമയിൽ സജീവമാണ് താരം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT