ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമരംഗം ഒന്നടങ്കം പ്രതിസന്ധിയിലാണ്. എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തിയ ചില സിനിമകൾ മികച്ച വിജയം നേടാൻ സാധിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിന്റെ തെലുങ്ക് പതിപ്പിനും പറയാനുള്ളതും ഇതുപോലെയൊരു വിജയകഥയാണ്. ലോക്ക്ഡൗണിന് ഇടയിൽ യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം സൂപ്പർഹിറ്റാവുകയാണ്.
'ലവേഴ്സ് ഡേ' എന്ന പേരിലാണ് ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിയത്. ജൂണ്‍ 12നാണ് തെലുഗു ഫിലിംനഗര്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. ഞെട്ടിക്കുന്ന വ്യൂവർഷിപ്പോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. അഞ്ച് കോടിയിലേറെ കാഴ്ചകളാണ് ഇതിനകം ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പതിനായിരക്കണക്കിന് കമന്റുകളാണ് ലിങ്കിന് താഴെ വന്നിരിക്കുന്നത്. 4.3 ലക്ഷത്തിലേറെ ലൈക്കുകള്‍ നേടി.
ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്. മലയാളത്തിൽ മാത്രമായാണ് ചിത്രം ആദ്യം ഒരുക്കിയത്. മാണിക്യമലരായ പൂവെ എന്ന ഗാനത്തിലൂടെ പ്രിയ വാര്യർ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടടതോടെയാണ് ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി പുറത്തിറക്കിയത്. മലയാളത്തിൽ കാര്യമായ വിജയം നേടാൻ ചിത്രത്തിനായില്ല. റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെറീഫ്, സിയാദ് ഷാജഹാന്‍, മാത്യു ജോസഫ്, അരുണ്‍ എ കുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വാലന്‍റൈന്‍സ് ഡേയ്ക്കായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates