ദിലീപ്  /ഫയല്‍ ചിത്രം
Entertainment

പുതിയ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന

ഫിയോക്കുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതിയ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനം പിന്‍വലിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഫിയോക് ചെയര്‍മാന്‍ ദിലീപ് പറഞ്ഞു.

ഫിയോക്കുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.

ഫെബ്രുവരി 23 നാണ് പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല എന്ന് തിയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ചത്. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുന്‍പ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം, 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒടിടിയില്‍ ഇറക്കുന്നു തുടങ്ങിയവയായിരുന്നു തിയേറ്റര്‍ ഉടമകളുടെ പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ റിലീസ് മാറ്റിവെച്ച സിനിമകള്‍ വരും ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തും. അതേസമയം ഫിയോക്കുമായി ഇനിയൊരു ചര്‍ച്ചയ്ക്ക് തയാറല്ലെന്ന കടുത്ത നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടന.ഫിയോക്കുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT