Thenmavin Kombathu  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പോരുന്നോ എന്റെ കൂടെ...', പ്രിയദർശൻ മാജിക്; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ട്രെയ്‌ലർ

ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും തിയറ്ററുകളിലെത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും തിയറ്ററുകളിലെത്തും.

മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ റിലീസിനായി ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്.

മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രത്തിന്റെ പഴയ ഓർമ്മകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നതിനൊപ്പം പുതിയൊരു തിയറ്റർ അനുഭവത്തിന്റെ പ്രതീക്ഷയും നൽകുന്നതാണ് പുറത്തുവന്ന ട്രെയ്‌ലർ. മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ കഥാപാത്രങ്ങളെയും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തെയും പ്രണയവും നർമ്മവും നിറഞ്ഞ മുഹൂർത്തങ്ങളെയും വീണ്ടും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്ന ട്രെയ്‌ലർ ചിത്രത്തിന്റെ ഗൃഹാതുരത്വം നിലനിർത്തുന്നുണ്ട്.

4K ദൃശ്യ മികവിലാണ് ഓരോ ഫ്രെയിമും പുതിയ രൂപത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. ആനന്ദിന്റെ ഛായാഗ്രഹണ മികവ് പുതിയ ദൃശ്യ നിലവാരത്തിൽ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രത്യേകതയും റീ റിലീസിനുണ്ട്. ഒറിജിനൽ ചിത്രത്തിന്റെ ഭാവവും ദൃശ്യസ്വഭാവവും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്.

ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകർഷണമാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ശബ്ദങ്ങൾക്കും കൂടുതൽ തിയേറ്റർ അനുഭവം നൽകുന്ന തരത്തിലാണ് പുതിയ സൗണ്ട് മിക്സ് ഒരുക്കിയിരിക്കുന്നത്. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. 4K ദൃശ്യങ്ങളും ഡോൾബി അറ്റ്‌മോസ് ശബ്ദവും ഒരുമിക്കുന്നതോടെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷ വർധിപ്പിക്കുന്നതാണ് ട്രെയ്‌ലർ.

മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ മലയാള സിനിമയുടെ പ്രിയപ്പെട്ടൊരു കാലഘട്ടത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും ഈ റീ റിലീസ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

രചന, സംവിധാനം: പ്രിയദർശൻ, നിർമ്മാതാവ്:എൻ. ഗോപാലകൃഷ്ണൻ, ബാനർ: പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്സ്, ഛായാഗ്രഹണം: കെ.വി. ആനന്ദ്, സംഗീതം: ബേണി-ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം:എസ്.പി. വെങ്കടേഷ്, എഡിറ്റിംഗ്: എൻ. ഗോപാലകൃഷ്ണൻ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്.

Thenmavin Kombathu Re Release Trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള; നിയന്ത്രിക്കാന്‍ ബില്ലിന് നീക്കം, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

ജിയോജിത്തില്‍ നേതൃമാറ്റം, സി ജെ ജോര്‍ജ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍; പുതിയ എംഡി ജോണ്‍സ് ജോര്‍ജ്

'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; അവിടെ നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ ജെ ജനീഷ്

ഒറ്റയ്ക്ക് പൊരുതി ഇഷാന്‍ കിഷന്‍ (80*), നിരാശപ്പെടുത്തി സഞ്ജുവും അഭിഷേകും; നഗോയയില്‍ ലങ്കയ്ക്ക് ലക്ഷ്യം 170

ഡിഗ്രിയുണ്ടോ?, സുപ്രീം കോടതിയിൽ ജോലി നേടാം; ജൂനിയർ കോർട്ട് അസിസ്റ്റന്റ്, 250 ഒഴിവുകൾ