'അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ'; മറുപടിയുമായി സിന്ധു ക‍ൃഷ്ണ

'അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ' എന്നായിരുന്നു ഒരു വിമർശകന്റെ കമന്റ്.
Sindhu krishna, Ahaana
Sindhu krishna, Ahaanaഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

മൂന്ന് ദിവസം നീണ്ട ആഘോഷങ്ങളോടെയായിരുന്നു അഹാന കൃഷ്ണ- നിമിഷ് രവി വിവാഹം. എന്നാൽ വിവാഹത്തിന് അഹാനയുടെ അമ്മൂമ്മ വസന്തയെ ക്ഷണിക്കാതിരുന്നത് താരകുടുംബത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സിന്ധുവിപ്പോൾ.

'അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ' എന്നായിരുന്നു ഒരു വിമർശകന്റെ കമന്റ്. ‘ആ വലിയ മനസ്സിനു നന്ദിയുണ്ട് കേട്ടോ’ എന്നായിരുന്നു സിന്ധുവിന്റെ മറുപടി. അഹാന എന്താ ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റത്തിന് പോവുകയാണോ ? എന്നാണ് നടിയുടെ ബ്രൈഡ് ലുക്കിനെ പരിഹസിച്ച് ഒരാൾ ചോദിച്ചത്.

‘ഞാനും പോകുന്നുണ്ട്..നിങ്ങള്‍ വരുന്നുണ്ടോ ?’ എന്നായിരുന്നു സിന്ധുവിന്റെ മറുപടി. അതേസമയം തന്റെ അമ്മൂമ്മയുമായുള്ള വ്യക്തിപരമായ പ്രശ്നം അഹാന തന്നെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഒരിക്കലും പൊറുക്കാനാകാത്ത തെറ്റാണ് അമ്മൂമ്മ ചെയ്തതെന്നും അഹാനയുടെ ഭാഗത്താണ് നൂറ് ശതമാനം ന്യായമെന്നുമാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെടുന്നത്. സെപ്റ്റംബർ 13 നായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം.

Sindhu krishna, Ahaana
ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍
Sindhu krishna, Ahaana
'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'
Sindhu krishna, Ahaana
'മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്; എന്റെ സിനിമയുടെ റിലീസിനായി അച്ഛൻ കാത്തിരിക്കുകയാണ്'
Summary

Sindhu krishna replay to negative comments on Ahaana wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com