'മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്; എന്റെ സിനിമയുടെ റിലീസിനായി അച്ഛൻ കാത്തിരിക്കുകയാണ്'

പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹം വരില്ല.
Vijay, Jason Sanjay
Vijay, Jason Sanjayവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സി​ഗ്മ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുന്ന 'സി​ഗ്മ'യുടെ പ്രൊമോഷൻ തിരക്കുകളിലാണ് ജേസൺ ഇപ്പോൾ. കഴിഞ്ഞ ദിവസം 'സി​ഗ്മ'യുടെ തെലു​ഗു പ്രൊമോഷൻ പരിപാടിക്കിടെ ജേസൺ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

അച്ഛൻ വിജയ്‌യെക്കുറിച്ച് ജേസൺ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 'സി​ഗ്മ'യുടെ പ്രൊമോഷൻ പരിപാടികളിൽ അച്ഛൻ വിജയ് സഹായിക്കില്ലേ' എന്നായിരുന്നു ജേസണോടുള്ള ചോദ്യം. "അച്ഛൻ 'സി​ഗ്മ'യുടെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹം വരില്ല.

കാരണം, സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, മറ്റു കാര്യങ്ങൾ തമ്മിൽ കൂടിക്കലരുന്നത് എനിക്ക് താല്പര്യമില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്.

ഞാൻ എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് കാണാൻ അദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനായി അദ്ദേഹം ആവേശത്തിലാണ്". - ജേസൺ സഞ്ജയ് പറഞ്ഞു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിഗ്മ ഒരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സന്ദീപ് കിഷൻ ആണ് നായകനായെത്തുന്നത്.

Vijay, Jason Sanjay
'ദയ്‌വ് ചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്, കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ്'; വൈറൽ വിഡിയോയിൽ പാർവതി കൃഷ്ണ
Vijay, Jason Sanjay
സെക്കൻ്റ് ഷോയിലെ ലുക്ക് പോലെ ഉണ്ടല്ലോ, കണ്ടിട്ട് ഫീൽ ​ഗുഡ് ആണെന്ന് തോന്നുന്നു; ‘ആകാശംലോ ഒക താര’ റിലീസ് തീയതി
Vijay, Jason Sanjay
'ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്; ഉറങ്ങുമ്പോൾ പോലും ഇത് അഴിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്'
Summary

CM Vijay is waiting for Sigma release says Jason Sanjay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com