ബിഗ് ബോസ് താരം ഡിംപൽ ഭാലിന്റേയും നടി തിങ്കൾ ഭാലിന്റെ അച്ഛൻ സത്യവീർ സിങ് ഇന്നലെയാണ് വിടപറഞ്ഞത്. ഡൽഹിയിൽവച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു മരണം. അച്ഛന്റെ അവസാന നിമിഷങ്ങളിൽ ഇളയ മകൾ നയന മാത്രമാണ് കൂടെയുണ്ടായിരുന്നത്. ഇപ്പോൾ അച്ഛന്റെ മരണ വിവരം പങ്കുവെച്ചുകൊണ്ട് തിങ്കൾ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ഡൽഹിയിൽ നിന്നുള്ള ലൈവ് വിഡിയോയാണ് പങ്കുവെച്ചത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലുള്ള തിങ്കളിനെ സഹോദരനും സുഹൃത്തും ചെന്നൈയിൽ എത്തിയാണ് മരണ വിവരം അറിയിച്ചത്. പപ്പയുടെ മരണം ഡിംപൽ എങ്ങനെയെടുക്കുമെന്ന് അറിയില്ലെന്നാണ് തിങ്കൾ പറയുന്നത്. പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് അറിഞ്ഞെന്നും അച്ഛനെ അവസാനമായി കാണാനുള്ള കാത്തിരിപ്പിലാണെന്നുമാണ് താരം പറഞ്ഞത്.
‘പപ്പയുടെ മരണം ഡിംപൽ എങ്ങനെ എടുക്കുമെന്നറിയില്ല. സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. മരണ സമയത്ത് ഇളയ സഹോദരിയായ നയന മാത്രമേ പിതാവിനൊപ്പമുണ്ടായിരുന്നുള്ളൂ. ആശുപത്രിയിലേക്ക് പോവും വഴിയായിരുന്നു അന്ത്യം. അമ്മയും ഞാനും ഇപ്പോള് ഡൽഹിയില് എത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവായതിനാല് ബോഡി വിട്ട് തരാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു, അല്ലാതെ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. ‘ തിങ്കൾ പറയുന്നു.
ഉത്തര്പ്രദേശിലെ മീററ്റ് സ്വദേശിയാണ് തിങ്കളിന്റെ അച്ഛന് സത്യവീർ സിങ്. അമ്മ മിനി ഭാൽ കട്ടപ്പന ഇരട്ടയാര് സ്വദേശിയും. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് തിങ്കൾ ഭാൽ ശ്രദ്ധനേടുന്നത്. സണ്ണി വെയ്ൻ നായകനായി അഭിനയിച്ച ‘ച്യൂയിങ്ങ് ഗം’ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലും തിങ്കൾ അരങ്ങേറ്റം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates