സിലമ്പരശൻ, നെൽസൺ ദിലീപ് കുമാർ (Simbu) എക്സ്
Entertainment

ഇത് കലക്കും! ചിമ്പുവിനൊപ്പം നെൽസൺ ദിലീപ് കുമാറും; വെട്രിമാരൻ ചിത്രത്തിന്റെ വൻ അപ്ഡേറ്റ്

ഗാങ്സ്റ്റർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം വട ചെന്നൈയുടെ സീക്വൽ ആണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് കരിയറിൽ തുടർച്ചയായി ചീത്ത പേര് കേട്ടിരുന്ന നടനായിരുന്നു സിലമ്പരശൻ (Simbu). മസാല സിനിമകളിലൊക്കെ അഭിനയിച്ചത് കരിയറിൽ തനിക്ക് തിരിച്ചടിയായി എന്ന് ചിമ്പു തന്നെ പലപ്പോഴായി തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ സിനിമയിൽ നല്ല കാലമാണ്. ഒന്നിനു പിറകെ ഒന്നായി സിനിമകളും ഹിറ്റുകളുമൊക്കെയായി കളം നിറഞ്ഞു നിൽക്കുകയാണ് ചിമ്പു.

ത​ഗ് ലൈഫ് ആണ് ചിമ്പുവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അമരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചിമ്പു എത്തിയത്. ചിമ്പുവിന്റെ പെർഫോമൻസും ശ്രദ്ധ നേടിയിരുന്നു. വെട്രിമാരൻ ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോൾ ചിമ്പു. ചെന്നൈയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ. ​ഗാങ്സ്റ്റർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം വട ചെന്നൈയുടെ സീക്വൽ ആണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിൽ നിന്നുള്ള ഒരു പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സംവിധായകൻ നെൽസൺ ദിലീപ് കുമാർ ചിത്രത്തിൽ കാമിയോ റോളിലെത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. വെട്രിമാരന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്ന ചിമ്പുവിന്റെയും നെൽസന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം

നെൽസണൊപ്പം നടൻമാരായ കവിനും മണികണ്ഠനും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മുൻപ് വിജയ് നായകനായെത്തിയ ബീസ്റ്റിൽ ഒരു പാട്ട് രം​ഗത്തിൽ നെൽസൺ കാമിയോ റോളിലെത്തിയിരുന്നു. നെൽസൺ തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

വർഷങ്ങൾക്ക് മുൻപ് വട ചെന്നൈയിൽ ചിമ്പു പ്രധാന വേഷത്തിലെത്തുമെന്ന് പ്രഖ്യാപനം വന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടക്കാതെ പോവുകയും ചിത്രത്തിലേക്ക് ധനുഷിനെ പരി​ഗണിക്കുകയുമായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ വട ചെന്നൈ രണ്ടാം ഭാ​ഗം തീർച്ചയായും സംഭവിക്കുമെന്ന് ധനുഷ് പറഞ്ഞിരുന്നു. അതേസമയം വിടുതലൈ പാർട്ട് 2 ആണ് വെട്രിമാരന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT