OM Mammootty Facebook
Entertainment

മലയാള സിനിമയ്ക്കു നൽകുന്നതിനേക്കാൾ മൂന്നിരട്ടി എഫോർട്ട് നൽകി, രാവും പകലും ഷൂട്ട്; 'ഓ'മിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി

അഭിനയിക്കാൻ വിളിക്കുമ്പോൾ അതിനുള്ള അവസ്ഥയിലായിരുന്നില്ല. എനിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ഒരു തമിഴ് ചിത്രമാണെങ്കിലും മലയാള സിനിമയോടുള്ള അതേ അടുപ്പവും ആവേശവുമാണ് പ്രേക്ഷകർ ഓം എന്ന സിനിമയോട് കാണിക്കുന്നതെന്ന് നടൻ മമ്മൂട്ടി. ചിത്രത്തിനായി ഒരു മലയാള സിനിമയ്ക്ക് നൽകുന്നതിനേക്കാൾ മൂന്നും നാലും ഇരട്ടി അധ്വാനം താൻ ചെലവഴിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഓം എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ച സമയത്ത് താൻ അഭിനയിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. ഇക്കാര്യം സംവിധായകനോട് തുറന്നു പറയുകയും ഷൂട്ടിങ്ങിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, തനിക്ക് സൗകര്യമുള്ള സമയത്ത് ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു സംവിധായകന്റെ മറുപടി. ശേഷം അഞ്ചോ എട്ടോ മാസങ്ങൾ കഴിഞ്ഞാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

സംവിധായകന് തന്നെ അത്രത്തോളം ആവശ്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയ്ക്കായി രാവും പകലും നീണ്ടുനിന്ന ചിത്രീകരണമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സഹപ്രവർത്തകരുടെ സാന്നിധ്യം ഷൂട്ടിങ് കൂടുതൽ രസകരമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ വാക്കുകൾ:

ഇതൊരു മലയാള പടമല്ല, തമിഴ് പടമാണ്. പക്ഷേ നിങ്ങളുടെ ആ​ഗ്രഹവും ആവേശവുമൊക്കെ കാണുമ്പോൾ ഇതൊരു മലയാള പടം പോലെ തന്നെയാണ് തോന്നുന്നത്. ഒരു മലയാള പടത്തിന് എടുത്ത എഫോർട്ടിനേക്കാൾ മൂന്നോ നാലോ ഇരട്ടി എഫോർട്ട് ഞാൻ ഈ പടത്തിന് ഇട്ടിട്ടുണ്ട്.

ഈ പടത്തിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഞാൻ അതിനുള്ള അവസ്ഥയിലായിരുന്നില്ല. സംവിധായകനോട് എനിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞു. സാർ, നിങ്ങൾക്ക് എപ്പോഴാണോ സൗകര്യം, നമുക്ക് അപ്പോൾ എടുക്കാം എന്നാണ് സംവിധായകൻ പറഞ്ഞത്. ശേഷം അഞ്ചെട്ട് മാസം കഴിഞ്ഞാണ് ഷൂട്ടിങ് തുടങ്ങിയത്. അത്രത്തോളം സംവിധായകന് എന്നെ ആവശ്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ചെയ്തത്.

പിന്നെ രാവും പകലും ഷൂട്ട് ഉണ്ടായിരുന്നു, ഇവരെല്ലാം കൂടെയുള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. രാവിലെ എഴുന്നേറ്റ ലൊക്കേഷനിലേക്ക് പോകാൻ തന്നെ വലിയ രസമായിരുന്നു. മദ്രാസിൽ ആയതുകൊണ്ട് വീട്ടിൽനിന്നും പോയിവരാമെന്ന ചില സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു.

Three times the effort compared to a Malayalam film, shoots running day and night; Mammootty shares details about 'OM'

തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മാസ്‌കും; പൊലീസിനെ കണ്ടപ്പോള്‍ ബസിലെ വിന്‍ഡോ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമം; മധുര സ്വര്‍ണകവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

'അമരനിലെ എന്റെ മുറി മലയാളത്തിന് കാരണം സംവിധായകന്‍'; എല്ലാവരും വിമര്‍ശിച്ചത് എന്നെ മാത്രം: സായ് പല്ലവി

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റതെന്ന് സംശയം; യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി

അയ്യപ്പൻ യോ​ഗനിദ്രയിൽ നിന്ന് ഉണരുന്നു, നെയ് തേങ്ങയുടെ ആത്മീയ രഹസ്യം എന്ത്?; അറിയാം പതിനെട്ടാംപടിയുടെയും ഇരുമുടിക്കെട്ടിന്റെയും പ്രാധാന്യം

ഷാഫിപറമ്പിലിനെയും വിഷ്ണുനാഥിനെയും മുൻനിർത്തി തിരിച്ചുവരവിനൊരുങ്ങി എ ഗ്രൂപ്പ്