Naslen Trailer
Entertainment

'തൃശ്ശൂർ തിമോത്തി': വില്ലനായി സീൻ പൊളിച്ചട‌ക്കുന്ന നസ്ലെൻ; തമിഴ്നാടും തൂക്കിയോ?

പുതിയകാലത്തിന്റെ നായക സങ്കൽപങ്ങൾക്കു നൽകുന്ന സാധാരണത്വമാണ് തിമോത്തി ഷാലമെയുമായി നസ്ലെനെ ബന്ധിപ്പിക്കുന്നത്.

Author : ചന്ദ്ര സ്വസ്തി

2003 ആ​ഗസ്റ്റ് 11 നാണ് ​​ഗൗതം വാസുദേവ് മേനോന്റെ സൂര്യ ചിത്രം കാക്ക കാക്ക റിലീസിനെത്തുന്നത്. താരത്തിന്റെ ആ​ദ്യ പൊലീസ് വേഷം. നൂറു​​ദിവസത്തിനുമേൽ തിയേറ്ററിലോടി സൂപ്പർ ഹിറ്റായ ചിത്രം സൂര്യയുടെ ഇമേജുതന്നെ തിരുത്തി. അതേവർഷം ഇങ്ങ് കൊ‌ടുങ്ങല്ലൂരിൽ നസ്ലെന് പ്രായം മൂന്ന് വയസ്സ്.

വർഷങ്ങൾക്കിപ്പുറം ഹാട്രിക് ഹിറ്റിലേക്കുപായുന്ന സൂര്യയുടെ 'കോപ്പ് സ്റ്റാറി'യിൽ ആ പയ്യൻ കൊടൂരവില്ലനായി നേർക്കുനേരെ നിലയുറപ്പിച്ച് കയ്യ‌ടി വാങ്ങുകയാണ്. ഒരു ഇമോഷൻലെസ് പ്രിഡേറ്ററുടെ അബ്സല്യൂട്ട് വില്ലനിസം.

നസ്ലെൻ ഇൻ നെവർ സീൻ അവതാർ എന്നാണ് സീനിന്റെ റിലീസിനു മുൻപുതന്നെ സോഷ്യൽ മീഡിയ ഈശ്വരനു നൽകിയ ടൈറ്റിൽ. നസ്ലെന്റെ പീക്ക് വില്ലനിസം സിനിമയ്ക്ക് ടിക്കറ്റെടുപ്പിക്കുന്ന പ്രധാന ഫാക്ടറാണ്. തിയേറ്ററിലെ വെളിച്ചം മായുമ്പോൾ തുടങ്ങുകയാണ് ഈശ്വരന്റെ ഡാർക്ക് ആന്റ് കോൾഡ് ഷോ.

സീനിലെ തന്നെ ഏറ്റവും ഹൈ സീനാണ് നസ്ലെന്റെ ഇൻട്രോ. ആ കഥാപാത്രം എന്തും ചെയ്യാൻ മടിക്കില്ലെന്ന് അവിടെത്തുടങ്ങി പ്രേക്ഷകർക്കറിയാം. സൂര്യയെന്ന തേച്ചുമിനുങ്ങിയ താരത്തിനിപ്പുറം വന്നു നിൽക്കുമ്പോൾ സ്ക്രീൻ പ്രസൻസിൽപോലും സ്കോർ ചെയ്യുന്ന പെർഫോമർ.

"എന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ലെന്ന് ആളുകൾക്ക് തോന്നുന്ന കഥാപാത്രങ്ങളൊക്കെ പുൾ ഓഫ് ചെയ്യണം" എന്ന ലളിതമായ സ്വപ്നത്തിന്റെ സാക്ഷാത്കാരം. അയാൾക്കിതും സാധിക്കുമെന്ന അടിവരയിടൽ. 'തൃശൂർ തിമോത്തി' എന്ന കളിയാക്കലിനെ ടൈറ്റിലാക്കി മാറ്റുകയാണ് നസ്ലെൻ. മോസ്റ്റ് പ്രോമിസിങ് യങ് ഹീറോ എന്നതിനപ്പുറം പുതിയ കാലത്തിന്റെ നായക സങ്കൽപങ്ങൾക്കു നൽകുന്ന സാധാരണത്വമാണ് തിമോത്തി ഷാലമെയുമായി നസ്ലെനെ ബന്ധിപ്പിക്കുന്നത്

'തണ്ണീർമത്തൻ ദിനങ്ങളി'ൽ തുടങ്ങി 'ലോക'വരേക്കും നസ്ലെനു ലഭിച്ചിട്ടുള്ളത് ഒരു ബോയ് നെക്സ്റ്റ് ഡോർ ഇമേജാണ്. ഒരു സാധാരണ പയ്യനെന്ന ഇമേജിനെ തെരഞ്ഞെടുപ്പുകൾ കൊണ്ട് പൊളിച്ചിടുന്നുണ്ട് ആ നായകൻ. സീൻ റിലീസിനു തൊട്ടുമുൻപിറങ്ങിയ ബാച്ചിലർ പാർട്ടി രണ്ടാം ഭാ​ഗത്തിന്റെ ട്രെയിലറും അതടയാളപ്പെടുത്തുന്നു. സാ​ഗർ ഏലിയാസ് ജാക്കിക്കു മുൻപിലൂടെ കടന്നുപോകുന്ന നസ്ലെന്റെ ഫ്രെയിമിനു കിട്ടിയ അറ്റെൻഷൻ ചെറുതല്ല.

ബെത്ലഹേം കുടുംബ യൂണിറ്റ് ഇൻഡസ്ട്രി റൂൾ ചെയ്ത് കടന്നു പോയപോക്കിൽ പ്രേമലു ഉപേക്ഷിച്ചതിന്റെ പരിഭവം വെറുപ്പായി പ്രകടിപ്പിച്ചവർക്കു പോലും ഈശ്വരനായി നസ്ലെൻ മറുപടി നൽകുകയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളും തമിഴിലെ ടോപ്പ് ഡയറക്ടേഴ്സുമായി ചർച്ചകൾ നടക്കുന്നുവെന്ന റൂമറുകളും അതിന്റെ അടയാളമാണ്.

'Thrissur Timothy': Naslen steals the show as the villain; has he conquered Tamil Nadu too?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഉണ്ണിയുടെ പേടി കാണാന്‍ രാജു ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദത്തില്‍ വിളിക്കും; ഇന്ദ്രന്‍ വിളിച്ചാല്‍ വേഗം മടിയില്‍ കയറി ഇരിക്കും'

പ്രത്യേക സസ്‌പെന്‍ഷന്‍, 420 സിസി, വില 5.90 ലക്ഷം രൂപ; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് സ്‌പോര്‍ട്ട് വിപണിയില്‍

2018ലെ പന്ത് ചുരണ്ടല്‍ വിവാദം: 'സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് മാത്രമല്ല, പേരുകള്‍ ഇനിയും ഉണ്ട്', വെളിപ്പെടുത്തലുമായി മുന്‍താരം