Thudakkam വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ബെസ്റ്റ് 'തുടക്കം'; മനം കവർന്ന് വിസ്മയയും, ഞെട്ടിച്ച് ആശിഷും, മോഹൻലാലിന്റെ കാമിയോ ​ഗുണം ചെയ്തോ? ഓപ്പണിങ് ഡേ കളക്ഷൻ

മീനു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിസ്മയ എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്റുകളിൽ നിറഞ്ഞ കയ്യടി വാരിക്കൂട്ടുകയാണ് വിസ്മയ മോഹൻലാൽ നായികയായെത്തിയ 'തുടക്കം'. വിസ്മയ്ക്കൊപ്പം തന്നെ ചിത്രത്തിൽ വില്ലനായെത്തിയ ആശിഷ് ജോ ആന്റണിയും അഭിനന്ദനങ്ങളേറ്റ് വാങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യയൊട്ടാകെ ആദ്യ ദിനം 2 കോടിയിലധികം ജൂഡ് ആന്തണി ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഓപ്പണിങ് ഡേയിൽ 1,102 ഷോകളിൽ നിന്ന് 2.40 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടി. ഇന്ത്യയിലെ മൊത്തം കളക്ഷൻ 2.78 കോടി രൂപയാണ്.

കേരളത്തിൽ നിന്ന് മാത്രം 2.50 കോടി രൂപ ഗ്രോസ് ആണ് ചിത്രം നേടിയത്. കർണാടകയിൽ നിന്ന് 15 ലക്ഷം രൂപയും തമിഴ്‌നാടും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി 5 ലക്ഷം രൂപ വീതവും കളക്ഷൻ നേടി. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി 3 ലക്ഷം രൂപ വീതവും ചിത്രം ആദ്യ ദിനം നേടി.

മീനു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിസ്മയ എത്തുന്നത്. സായ് കുമാറും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ടി ജി രവി, ഗണേഷ് കുമാർ, ചിപ്പി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് വിസ്മയ.

Vismaya Mohanlal and Aashish Joe Antony starrer Thudakkam Box Office Collection Day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍- വിഡിയോ

'സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം'; ഉത്തരവിറക്കി സര്‍ക്കാര്‍

ഇടതോ വലതോ? ദഹനം നന്നാവാൻ ഏത് വശം ചരിഞ്ഞു ഉറങ്ങണം?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; 'സ്നേഹസാന്ത്വനം' പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

വരുന്നു... കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ഭൂമി തരം മാറ്റാൻ സർക്കാർ അനുമതി