Mookuthi Amman 2 Special Arrangement
Entertainment

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: തമിഴ്നാട്ടിൽ 6 മണി ഷോക്ക് അനുമതി

തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഒരു ദിവസം ആറു ഷോകൾ വരെ പ്രദർശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ മൂക്കുത്തി അമ്മന്റെ രണ്ടാം ഭാ​ഗമാണ് സുന്ദർ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2– മഹാശക്തി. നയൻതാര രണ്ടു വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 6-ന് റിലീസ് ചെയ്യും.

മൂക്കുത്തി അമ്മൻ രണ്ടാം ഭാ​ഗത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടിൽ രാവിലെ 6 മണി മുതൽ പ്രദർശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. ജോസഫ് വിജയ് നൽകിയിരുന്നു. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഒരു ദിവസം ആറു ഷോകൾ വരെ പ്രദർശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചു.

മഹാശക്തിയുടെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായകൻ സുന്ദർ സി തന്നെയാണ്. ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Ticket booking for Nayanthara’s 'Mookuthi Amman 2 - Mahashakti' has begun; 6 AM shows permitted in Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

പച്ചപ്പ് തുളുമ്പും ആരോഗ്യക്കരുത്ത്: വീട്ടുവളപ്പില്‍ എളുപ്പത്തില്‍ ചെയ്യാം ചീര കൃഷി

ഒരേയൊരു കോഹ്ലി, ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം; വണ്‍ ഡൗണില്‍ 13,000 റണ്‍സ്!

കര്‍ണാടകയില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് 10രൂപ

നേരിൽ കണ്ടിട്ടേയില്ല, നഷ്ടപ്പെട്ടത് 20 ലക്ഷത്തിലേറെ രൂപ; ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ്