Kalabhavan Mani, Tini Tom 
Entertainment

കിട്ടിയ ഈത്തപ്പഴവും പുതപ്പും വരെ പങ്കുവച്ച മണിച്ചേട്ടന്‍; 19 -ാം വയസില്‍ ആദ്യ വിദേശയാത്ര; ഓര്‍മകളിലൂടെ ടിനി ടോം

ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മലയാളി ഒരിക്കലും മറക്കാത്ത കലാകാരനാണ് കലാഭവന്‍ മണി. താരമായിട്ടല്ല കലാഭവന്‍ മണിയെ മലയാളി സ്‌നേഹിച്ചത്. മലയാളിയ്ക്ക് മണി തങ്ങളില്‍ ഒരുവനായിരുന്നു. മണിയുടെ പാട്ടും അഭിനയവുമൊക്കെ മലയാളികള്‍ ഇപ്പോഴും ആവേശത്തോടെയാണ് ഓര്‍ക്കുന്നത്. മണിയുടെ പാട്ടില്ലാതെ ഒരു ദിവസം പോലും ഇന്നും കടന്നു പോകാറില്ല. ബസിലും ഓട്ടോ റിക്ഷയിലുമൊക്കെയായ കലാഭവന്‍ മണി ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്.

ജനുവരി 1 ന് ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ മണിയുടെ പ്രിയപ്പെട്ടവര്‍ക്കിത് തങ്ങളുടെ പ്രിയപ്പെട്ടവനെ ഓര്‍ക്കാനുള്ള ദിവസം കൂടിയാണ്. 1971 ജനുവരി ഒന്നിനായിരുന്നു കലാഭവന്‍ മണിയുടെ ജനനം. കലാഭവന്‍ മണിയുടെ ജന്മദിനത്തില്‍ നടന്‍ ടിനി ടോം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

തന്റെ ആദ്യ വിദേശയാത്രയെക്കുറിച്ചാണ് ടിനി ടോമിന്റെ കുറിപ്പ്. അന്ന് ടിനിയ്ക്ക് 19 വയസായിരുന്നു. മണിയും ഒപ്പമുണ്ടായിരുന്നു. അന്നത്തെ ഷോയില്‍ പങ്കെടുത്തവരില്‍ താനും മണിയും മാത്രമായിരുന്നു സിനിമയില്‍ മുഖം കാണിക്കാത്തവരായി ഉണ്ടായിരുന്നതെന്നാണ് ടിനി പറയുന്നത്. ആ വാക്കുകളിലേക്ക്:

ജനുവരി 1 ഇന്നാണ് മണിച്ചേട്ടന്റെ ജന്മ ദിനം. എനിക്ക് 19 വയസുള്ളപ്പോളാണ് എന്റെ സ്വപ്ന തുല്യമായ ആദ്യ വിദേശ വിമാനയാത്ര ഗള്‍ഫിലേക്കു. സെഞ്ച്വറി മമ്മിക്കയും, സിദ്ധിക്കയും, നാദിര്‍ഷിക്കയും നയിക്കുന്ന ആ ഷോയില്‍ സിനിമയില്‍ മുഖം കാണിക്കാത്തവരായി ഞാനും മണിച്ചേട്ടനും മാത്രം, പലപ്പോഴും ഒരുമിച്ച് ഒരുമുറിയില്‍ ഒരു കട്ടിലില്‍. പ്രധാനപെട്ടവരെ സല്‍ക്കരിക്കാനും പുറത്തു കറക്കാനും പ്രവാസികള്‍ ക്യു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ പലപ്പോഴും ഏകാന്തതയില്‍ ആയിരുന്നു.

മണിച്ചേട്ടന് പരിചയമുള്ള ആരെങ്കിലുമൊക്കെ വരുമ്പോള്‍ ഒറ്റയ്ക്കാകുന്ന എന്നെയും കൂട്ടുമായിരിന്നു, അവര്‍ മേടിച്ചു കൊടുക്കുന്ന ഗള്‍ഫ് മുണ്ടും, ഈത്തപ്പഴവും,വാച്ചും, വെല്‍വെറ്റ് പുതപ്പും ചേട്ടന്‍ എനിക്കും പങ്കുവെയ്ക്കുമായിരുന്നു. ഒന്നുമില്ലായ്മയില്‍ മണിച്ചേട്ടന്‍ എനിക്ക് അന്ന് പങ്കുവച്ച സമ്മാനങ്ങളാണ് ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് ഹാപ്പി ബര്‍ത്ത് ഡെ മണിച്ചേട്ടാ.

Tini Tom remembers Kalabhavan Mani on his birthday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക

'നാടിന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ട്'; ചെണ്ട കൊട്ടില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

'അനീതിക്കെതിരെ സധൈര്യം പ്രതികരിച്ച ദിനം'; അവള്‍ക്കൊപ്പം ക്യാംപെയ്‌നുമായി ഡബ്ല്യൂസിസി, ചൊവ്വാഴ്ച മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിക്കും

യുഎഇയുടെ വിസ ഗ്രേസ് പിരീഡുകൾ പ്രവാസികൾക്ക് എങ്ങനെ എളുപ്പവഴിയിൽ അറിയാം

SCROLL FOR NEXT