ടോം ക്രൂസ് ഒളിംപിക്സ് സമാപന ചടങ്ങിൽ എപി
Entertainment

പറന്നിറങ്ങി ടോം ക്രൂസ്: മിഷൻ ഇംപോസിബിൾ സ്റ്റൈലിൽ ഒളിംപിക്സ് വേദിയിൽ: വിഡിയോ വൈറൽ

ഹോളിവുഡ് സ്റ്റൈൽ ആക്ഷൻ പ്രകടനവുമായാണ് താരം വേദിയിൽ നിറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്സ് സമാപന ചടങ്ങിനെ ആവേശത്തിലാക്കി നടൻ ടോം ക്രൂസ്. ഹോളിവുഡ് സ്റ്റൈൽ ആക്ഷൻ പ്രകടനവുമായാണ് താരം വേദിയിൽ നിറഞ്ഞത്. വേദിയിലേക്ക് പറന്നിറങ്ങിയ മിഷൻ ഇംപോസിബിൾ താരം കാണികളെ ഒന്നടങ്കം ആവേശത്തിലാക്കി.

ഡ്യൂപ്പുകളുടെ സഹായമില്ലാതെ ശ്വാസമടിക്കിപ്പിടിച്ച് കാണാവുന്ന സാഹസിക രംഗങ്ങളിലൂടെയാണ് പലപ്പോഴും ടോം ക്രൂസ് പ്രേക്ഷകരുടെ കയ്യടി നേടാറുള്ളത്. ഒളിംപിക്സ് വേദിയിലും ഇതിന് വ്യത്യാസമുണ്ടായില്ല. സ്റ്റേഡിയത്തിനു മുകളിൽനിന്നും താരം പറന്നിറങ്ങുകയായിരുന്നു. അരയിൽ പ്രത്യേക റോപ്പ് ഘടിപ്പിച്ചായിരുന്നു അദ്ദേഹം വേദിയിലേക്കു ചാടിയിറങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടർന്ന് മിഷൻ ഇംപോസിബിൾ സ്റ്റൈലിലുള്ള ബൈക്ക് സ്റ്റണ്ടിനാണ് ലോകം സാക്ഷിയായത്. ഒളിംപിക്സ് പതാക യുഎസിലെ ഹോളിവുഡിൽ എത്തിക്കുക എന്ന മിഷനാണ് താരം ഭാ​ഗമായത്. സ്പോർട്സ് ബൈക്കിൽ ഒളിംപിക് പതാകയുമായി വേദി വിട്ട താരം നേരെ വിമാനത്തിലേക്ക്. വിമാനത്തിൽ നിന്ന് നേരെ ചാടിയിറങ്ങുന്നത് യുഎസിലെ ഹോളിവുഡിലേക്കാണ്. ഒളിംപിക്സ് പതാക സ്പോർട്സ് താരത്തിന് കൈമാറി തന്റെ മിഷൻ പൂർത്തിയാക്കുന്ന ടോം ക്രൂസിനെയാണ് വിഡിയോയിൽ കാണുന്നത്. മിഷൻ ഇംപോസിബിൾ സ്റ്റൈലിൽ ചിത്രീകരിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാറിനെതിരെ സിപിഎം നടപടി; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

'മരിക്കാന്‍ തീരുമാനിച്ചയാള്‍ ഇത്ര സന്തോഷിക്കുമോ?'; മരണത്തിന് തൊട്ട് മുമ്പും ഡാന്‍സ് റീല്‍; നടിയുടെ ആത്മഹത്യയില്‍ ദുരൂഹത?

'പാർട്ടിയിൽ ആര് നേതാവാകണമെന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല': എം വി ഗോവിന്ദൻ

'എന്നാ പിന്നെ എന്റെ തോളത്ത് കേറി ഇരിക്ക്'; പാപ്പരാസികളെ പറപ്പിച്ച് ആദില, വിഡിയോ

താറുമാറായ കുടുംബ ബജറ്റ് വീണ്ടും താളം കണ്ടെത്തുമോ?; അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ സാധാരണക്കാരന് ആശ്വാസമാകുന്നത് എങ്ങനെ?

SCROLL FOR NEXT