ആവേശവും മഞ്ഞുമ്മൽ ബോയ്സും ഫെയ്സ്ബുക്ക്
Entertainment

ആവേശവും ഇല്ലുമിനാറ്റിയും പിന്നെ മഞ്ഞുമ്മൽ ബോയ്സും! 2024 ൽ ഇന്ത്യക്കാർ തിരഞ്ഞ 10 സിനിമകൾ ഇതാ

സിനിമ വിഭാ​ഗത്തിൽ സ്ത്രീ 2 എന്ന ​ബോളിവുഡ് ചിത്രമാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വർഷം ഇന്ത്യക്കാർ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകൾ ഏതൊക്കെയായിരിക്കും. ഇപ്പോഴിതാ അതിന്റെ കണക്കുമായെത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ഇന്ത്യയിൽ കഴിഞ്ഞവർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ 10 സിനിമകളിൽ മലയാള സിനിമകളായ മഞ്ഞുമ്മൽ ബോയ്സും ആവേശവും ഇടം പിടിച്ചിട്ടുണ്ട്. സിനിമ വിഭാ​ഗത്തിൽ സ്ത്രീ 2 എന്ന ​ബോളിവുഡ് ചിത്രമാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞത്.

ഈ വിഭാ​ഗത്തിൽ ഏഴാമതാണ് മഞ്ഞുമ്മൽ ബോയ്സ്. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ആവേശം പത്താം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് പ്രഭാസ് നായകനായെത്തിയ കൽക്കി 2898 എഡി ആണ്. സ്ത്രീ 2, കൽക്കി 2898 എഡി, ട്വൽത്ത് ഫെയ്‌ൽ, ലാ പതാ ലേഡീസ്, ഹനു-മാൻ, മഹാരാജ, മഞ്ഞുമ്മൽ ബോയ്സ്, ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, സലാർ, ആവേശം- എന്നിങ്ങനെയാണ് ടോപ്പ് 10 മൂവീസ് ​ഗൂ​ഗിൾ സെർച്ചിൽ ഇടം പിടിച്ചിരിക്കുന്നത്.

മലയാളികൾ ഒന്നടങ്കം പാടി നടന്ന ഇല്ലുമിനാറ്റി എന്ന പാട്ട് ടോപ്പ് സോങ് സെര്‍ച്ചില്‍ മൂന്നാമതാണ്. 2024 ല്‍ പുറത്തിറങ്ങിയ നാദനിയൻ എന്ന പട്ടാണ് ഒന്നാമത്. 2024 ൽ ഗൂഗിളിൽ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ കീവേഡ് ഇന്ത്യൻ പ്രീമിയർ ലീഗ് എന്നതാണ്. രണ്ടാമത് ടി20 ലോകകപ്പ് എന്നതും. ഒപ്പം മലയാളികളുടെ കഞ്ഞിയും മാങ്ങ അച്ചാറും ഓണ സദ്യയും ഗൂഗിള്‍ സെര്‍ച്ചില്‍ ഇടംപിടിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും