ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ആരാധകരുടെ ആവേശം അതിരുകടന്നു, ധനുഷിന്റെ ഇൻട്രോയ്ക്കിടെ സ്ക്രീൻ വലിച്ചുകീറി; ഷോ മുടങ്ങി, സംഘർഷം

ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ ആരാധകരുടെ ആവേശം അതിരുവിട്ടു

സമകാലിക മലയാളം ഡെസ്ക്

നുഷ് നായകനായി എത്തിയ തിരുച്ചിത്രമ്പലം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പാട്ടും ഡാൻസും ആക്ഷനുമൊക്കെയായി പക്കാ എന്റർടെയ്നറാണ് ചിത്രം. ആരാധകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രം ഹൗസ് ഫുൾ ആയാണ് ഓടുന്നത്. എന്നാൽ ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ ആരാധകരുടെ ആവേശം അതിരുവിട്ടു. തിയറ്ററിന്റെ സ്ക്രീൻ വലിച്ചു കീറുകയായിരുന്നു. 

ചിത്രത്തിലെ ധനുഷിന്റെ ഇൻട്രോ സീൻ കണ്ടാണ് ആരാധകർക്ക് ആവേശം കയറിയത്. തുടർന്ന് ആര്‍പ്പു വിളികള്‍ക്കും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തിയേറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറുകയായിരുന്നു. തുടർന്ന് ഷോ മുടങ്ങി. ഇത്  സംഘർഷത്തിന് വഴിവെക്കുകയും ചെയ്തു. സ്ക്രീൻ കീറിയത് തിയറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ധനുഷിനൊപ്പം നിത്യ മേനോനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മിത്രന്‍ ജവഹര്‍ ആണ് തിരുച്ചിത്രമ്പലം' സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സണ്‍ പിക്സേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകന്‍. ചിത്രസംയോജനം പ്രസന്ന ജെ കെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

പതിനൊന്ന് വനിതകള്‍ക്ക് ആദരം; 38ാമത് ദേവി അവാര്‍ഡ് വിതരണം ഇന്ന്; സുരേഷ് ഗോപി മുഖ്യാതിഥി

കൊച്ചി മെട്രോയില്‍ ജോലി ഒഴിവ്? ആ പരസ്യങ്ങള്‍ വ്യാജം; പണം കൊടുത്ത് വഞ്ചിതരാകരുത്

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് പ്രതിഷേധം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഐഎസ്എല്‍; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

SCROLL FOR NEXT