Entertainment

പരിക്കുമാറി, വിശ്രമം കഴിഞ്ഞ് ടൊവിനോ ലൊക്കേഷനിൽ തിരിച്ചെത്തി; സ്വീകരണമൊരുക്കി കാണെക്കാണെ ടീം; വിഡിയോ

മനു അശോകൻ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് താരം എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ മാസമാണ് നടൻ ടൊവിനോ തോമസിന് ഷൂട്ടിങ്ങിനിടെ പരുക്കേൽക്കുന്നത്. വയറിന് പരുക്കേറ്റ താരം ഏറെ നാളായി വിശ്രമത്തിലായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. മനു അശോകൻ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് താരം എത്തിയത്. പരുക്കുമാറി തിരിച്ചെത്തിയ താരത്തിന് അണിയറ പ്രവർത്തകർ വമ്പൻ സ്വീകരണമാണ് ഒരുക്കിയത്. 

കൊച്ചിയിലാണ്  'കാണെക്കാണെയുടെ ചിത്രീകരണം. മനു അശോകൻ പൂക്കൾ നൽകിയാണ് ടൊവിനോയെ സ്വീകരിച്ചു. താരത്തിനായി സ്പെഷ്യൽ കേക്കും ഒരുക്കിയിരുന്നു. ചിത്രത്തിൽ നായികയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയും ടൊവിനോയെ സ്വീകരിക്കാനുണ്ടായിരുന്നു. 

ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ്-ടൊവിനോ-മനു അശോകകൻ ടീം ഒന്നിക്കുന്ന ചിത്രമാണ് കാണെക്കാണെ. സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. 

രോഹിത് ബിഎസ് സംവിധാനം ചെയ്യുന്ന കളയുടെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്റേണൽ ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത താരത്തിന് നീണ്ട നാളത്തെ വിശ്രമവും ഡോക്ടർമാർ നിർദേശിച്ചിരുന്നു. അതിനെല്ലാം ശേഷമാണ് ടൊവിനോ തിരിച്ചെത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT