കാണെക്കാണെ പോസ്റ്റർ 
Entertainment

പ്രണയച്ചിരിയില്‍ ടൊവിനോയും ഐശ്വര്യയും, നിഗൂഢത നിറച്ച് സുരാജ്; 'കാണെക്കാണെ' പോസ്റ്റര്‍

ഈ ചിത്രത്തിലും സുരാജ് അമ്പരപ്പിക്കുമോ എന്നാണ് പോസ്റ്റര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ മൂന്നുപേരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിനന്റെ ആദ്യ പോസ്റ്റര്‍. 

നിറചിരിയോടെ നില്‍ക്കുന്ന ടൊവിനോയും ഐശ്വര്യയുടേയും അവ്യക്തമായ ചിത്രവും ഗൗരവഭാവത്തിലുള്ള സുരാജുമാണ് പോസ്റ്ററില്‍. ആരാധകരുടെ കയ്യടി നേടുകയാണ് പോസ്റ്റര്‍. ഈ ചിത്രത്തിലും സുരാജ് അമ്പരപ്പിക്കുമോ എന്നാണ് പോസ്റ്റര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഉയരേയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബോബി സഞ്ജയുടേതാണ് തിരക്കഥ. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച ടി ആര്‍ ഷംസുദ്ധീനാണ് സിനിമ നിര്‍മിക്കുന്നത്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം