Tovino Thomas, Prithviraj, NTR jr and Prasanth Neel ഇന്‍സ്റ്റഗ്രാം
Entertainment

'പ്രശാന്ത് നീലിന്റെ ഡ്രാഗണില്‍ ടൊവിനോയുണ്ട്; ഒപ്പം ഈ മലയാള നടനും'; അര്‍ഹിക്കുന്ന ബഹുമാനം കിട്ടുമെന്ന് പൃഥ്വിരാജ്

ഉറപ്പിച്ചിരിക്കുന്നത് പൃഥ്വിരാജാണ്, വിശ്വസിക്കാതെ തരമില്ലെന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ താരങ്ങളെ തേടി മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങളെത്തുന്ന കാലമാണിത്. ഒടിടിയുടെ വരവോടെ മലയാള സിനിമയ്ക്കും അഭിനേതാക്കള്‍ക്കും ഇന്ന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ മലയാളത്തിലെ അഭിനേതാക്കളെ തേടി ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നെല്ലാം അവസരമെത്തുന്നു. കൂലിയില്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന സൗബിന്‍ ഷാഹിര്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

ഇപ്പോഴിതാ മലയാളത്തിലെ രണ്ട് മിന്നും താരങ്ങള്‍ കൂടി ഇതര ഭാഷയില്‍ കയ്യടി നേടാന്‍ തയ്യാറെടുക്കുകയാണ്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയിലൂടെ രണ്ട് മലയാള താരങ്ങള്‍ കൂടി തെലുങ്കിലെത്തുകയാണ്. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഡ്രാഗണിലൂടെയാണ് ഈ എന്‍ട്രി.

മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസും ബിജു മേനോനും ഡ്രാഗണില്‍ അഭിനയിക്കുന്ന കാര്യം പുറത്ത് വിട്ടിരിക്കുന്നത് പൃഥ്വിരാജാണ്. തന്റെ പുതിയ സിനിമ സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പുറത്തു വിട്ടത്. പാന്‍ ഇന്ത്യന്‍ കാലത്ത് മലയാള നടന്മാര്‍ക്ക് മറ്റ് സിനിമകളില്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും അവരുടെ അഭിനയ മികവിനെ ആദരിക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

''ടൊവിനോ അതില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു മേനോനും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശാന്ത് ഈ നടന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്ന വേഷം നല്‍കുമെന്ന് എനിക്കറിയാം'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്.

ടൊവിനോ മുമ്പ് തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തെലുങ്കില്‍ അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്. ബിജു മേനോന്‍ മുമ്പും തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ഖതര്‍നാക് എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഒടുവിലായി തെലുങ്കില്‍ അഭിനയിച്ചത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

Prithviraj confirms Tovino Thomas and Biju Menon will be a part in Prasanth Neel-NTR jr movie Dragon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT