El Classico 
Entertainment

മൈതാനത്തും ഗ്യാലറിയിലും 'എല്‍ ക്ലാസിക്കോ'; ആവേശപ്പോരിനിടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ടൊവിനോയും നസ്രിയയും

എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമില്‍ മലയാളം സിനിമയുടെ ടൈറ്റില്‍ ലോഞ്ച്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം 'ഗ്രാസ്യാസ് എല്‍ ക്ലാസിക്കോ' ടൈറ്റില്‍ ലുക്ക് പുറത്ത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ റയല്‍ - ബാഴ്സ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പമാണ് സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ക്കൊപ്പമിരുന്ന് തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ടൊവിനോയും നസ്രിയയും ചേര്‍ന്ന് നിര്‍വ്വഹിച്ചത്. സ്പാനിഷ് ടൈം രാത്രി 9നും ഇന്ത്യന്‍ ടൈം പുലര്‍ച്ചെ 12.30നും ആണ് ടൈറ്റില്‍ ലോഞ്ച് നടന്നത്.

സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായകമായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമില്‍ ഒരു മലയാളം സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തത്സമയം നിര്‍വ്വഹിക്കപ്പെടുന്നു എന്ന അപൂര്‍വ്വതയും ഇതിനുണ്ട്. ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരിയാണ് സിനിമയുടെ സംവിധായകന്‍.

പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കരിയയുമായി ചേര്‍ന്നാണ് മുഹ്സിന്‍ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സ്, ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ബാബുഏട്ടന്‍ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളില്‍ സജിന്‍ അലി, അബ്ബാസ് തിരുനാവായ, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

സഹനിര്‍മ്മാണം: പ്രദീപ് സിഎസ്, ഷാനിര്‍ എംകെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, രചന: മുഹ്സിന്‍ പരാരി, സക്കറിയ, സംഗീതം: സുഷിന്‍ ശ്യാം, ഡിഒപി: വിഷ്ണു തണ്ടശ്ശേരി, എഡിറ്റര്‍: ബ്ലെസ് തോമസ്, ക്രിയേറ്റീവ് ഡയറക്ടര്‍: ഹര്‍ഷാദ് അലി, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡ.ഡിസൈനര്‍: ഔസേഫ് ജോണ്‍, സൗണ്ട് ഡിസൈനര്‍: ഷിജിന്‍ ഹട്ടണ്‍, സൗണ്ട് മിക്‌സിംഗ്: ഫസല്‍ എ ബാക്കര്‍, ചീഫ് അസോ ഡയറക്ടര്‍: രാഹുല്‍ കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ബിബിന്‍ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി തോമസ്, ഹെഡ് - ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ്: ഐഷ നാസിയ, വിഎഫ്എക്‌സ്: എഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍: യെല്ലോടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍: ചാര്‍ലി & ദി ബോയ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Tovino Thomas and Nazriya reveals the first look poster of Gracias El Classico during El Classico match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഘടക കക്ഷികള്‍ ആര്‍ക്കു വേണ്ടിയും പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍

'സലീമയ്ക്ക് വന്നത് ഓറല്‍ കാന്‍സര്‍, ചോദിച്ചിട്ടും സിനിമയിലെ പലരും സഹായിച്ചില്ല'; ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സീമ ജി നായര്‍

'കേരളത്തിന് വേണം, ഡല്‍ഹിയില്‍ തുടരണം; കെസിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത!'; മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

നാലാം ദിവസവും സ്വര്‍ണവില താഴോട്ട്; ഇന്ന് നേരിയ കുറവ്

ഭക്ഷണം കഴിച്ച ഉടൻ ഈ ഒരു ശീലം തുടങ്ങൂ; ശരീരത്തിൽ മാറ്റം ഉറപ്പ്

SCROLL FOR NEXT