ടൊവിനോ തോമസും അച്ഛനും ഫെയ്സ്ബുക്ക്
Entertainment

'സിനിമയിലും അവന്‍റെ അച്ഛനായി എത്തിയപ്പോള്‍ ഒരുപാട് സന്തോഷം, ഇനി അഭിനയിക്കില്ല': ടൊവിനോയുടെ അച്ഛൻ

നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൽ കണ്ടെത്തു. ചിത്രത്തിൽ ടൊവിനോയുടെ അച്ഛൻ ഇല്ലിക്കൽ തോമസും അഭിനയിക്കുന്നുണ്ട്. ടൊവിനോയുടെ അച്ഛന്റെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. മകനൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇനി അഭിനയിക്കില്ല എന്നാണ് പറയുന്നത്.

‘സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താൽപര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ലതാനും. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതൽ ചെയ്യാനില്ലായിരുന്നു. ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല. ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച് ചിലപ്പോള്‍ മാറ്റം വന്നേക്കാം.- ഇല്ലിക്കൽ തോമസ് പറഞ്ഞു.

പൊലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയാണ് അന്വേഷിപ്പിൽ കണ്ടെത്തും. ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !