ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പോസ്റ്റര്‍ പോലെ സിനിമയും കളര്‍ഫുള്‍, ടൊവിനോയുടെ നായികയായി കല്യാണി, തല്ലുമാല ഫസ്റ്റ്‌ലുക്ക് പുറത്ത്

ആരാധകരുടെ പ്രതീക്ഷയേറ്റുന്ന കുറിപ്പിനൊപ്പമാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ പോസ്റ്റര്‍ പുറത്ത്. ടൊവീനോയുടെ കഥാപാത്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന കാരികേച്ചറാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായികയായി എത്തുന്നത്. ടൊവിനോ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

ഇത്ര ആവേശത്തില്‍ ചെയ്യുന്ന ആദ്യ ചിത്രം

ആരാധകരുടെ പ്രതീക്ഷയേറ്റുന്ന കുറിപ്പിനൊപ്പമാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ തല്ലുമാലയും ആവേശഭരിതമാണ്. ബിഗ് സ്‌ക്രീനില്‍ കണ്ട് നിങ്ങളെ വിസിലടിപ്പിക്കാന്‍ കഴിയുന്ന എന്റര്‍ടെയ്‌നറാണ് ഈ ചിത്രം എന്നു മാത്രമേ എനിക്കു പറയാന്‍ പറ്റൂ. ഇത്ര ആവേശത്തില്‍ ഞാന്‍ ചെയ്യുന്ന ആദ്യത്തെ പ്രൊജക്റ്റ് ആണിത്- ടൊവിനോ കുറിച്ചു. 

ഖാലിദ് റഹ്മാന്റെ നാലാമത്തെ ചിത്രം

അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ ചെയ്യുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് പുതിയ പ്രോജക്റ്റിന്റെ നിര്‍മ്മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന. 

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT