Tovino Thomas ഫെയ്സ്ബുക്ക്
Entertainment

'തെറ്റ് ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു കാരണവശാലും രക്ഷപ്പെടരുത്'

ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി കിട്ടണം എന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി കിട്ടണം എന്നതാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.

"നല്ല കാര്യം, അല്ലാതെ ഞാനെന്ത് പറയാനാ. നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പോലും എനിക്കറിയില്ല. ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി കിട്ടണം എന്നതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുക എന്നുള്ളതാണ്. നമ്മളിതിന്റെ കേസ് ഫയലും കണ്ടിട്ടില്ല. ഈ കൃത്യം നടക്കുന്നതും നേരിട്ട് കണ്ടിട്ടില്ല.

പക്ഷേ കോടതി വിധിയെ നമ്മൾ വിശ്വസിക്കണം എന്നതാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ ഞാനും അതിനായി കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഒരു കാരണവശാലും രക്ഷപ്പെടരുത്". - ടൊവിനോ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലാണ് ടൊവിനോ തോമസ് കുടുംബസമേതം വോട്ട് ചെയ്യാനെത്തിയത്.

Cinema News: Tovino Thomas on Actress Assault Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

പോറ്റിയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ് ശ്രീകുമാറിന് ജാമ്യം

'ടീമേ, ലോകകപ്പ് കളിക്കുമോ? വേ​ഗം പറയു'... പാകിസ്ഥാൻ ക്രിക്കറ്റിന് ഐസ്‍‍ലൻഡ‍് 'കൊട്ട്'!

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് തസ്തികകളിൽ നിയമനം;അഭിമുഖം ഫെബ്രുവരി ആറിന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തുരങ്കപാത മുതല്‍ വേഗ റെയില്‍വരെ; ഇനി പാര്‍ട്ടിയും ഞാനും ഒരുമിച്ചെന്ന് തരൂര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT