അജയന്റെ രണ്ടാം മോഷണം 
Entertainment

കള്ളനാണോ പൊലീസാണോ ആദ്യമുണ്ടായത്? ഞെട്ടിച്ച് ടൊവിനോ; അജയന്റെ രണ്ടാം മോഷണം ട്രെയ്‌ലർ

അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു ഓണവിരുന്നായിരിക്കുമെന്ന് ഉറപ്പാണ്.

അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. അജയൻ, മണിയൻ, കുഞ്ഞികേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിലെത്തുക. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'മൂന്ന് ഫാല്‍ക്കെ, നാല് ദേശീയ അവാര്‍ഡ്'; മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം; ഇനി എല്ലാം നെല്‍സന്റെ കയ്യില്‍

വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്‌ട്രോബെറി