കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ബ്ലോക്ബസ്റ്ററായിരുന്നു ലോക ചാപ്റ്റർ 1- ചന്ദ്ര. അരുൺ ഡൊമിനിക് സംവിധാനം ചെയ്ത ചിത്രത്തിന് തെന്നിന്ത്യയൊട്ടാകെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് ലോകയുടെ ആദ്യ ഭാഗത്ത് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിലും എത്തി. ലോകയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ലോക ചാപ്റ്റർ 2 വിന് സംബന്ധിക്കുന്ന ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് അരുൺ.
ചിത്രത്തിന്റെ ഷൂട്ടിങ് എന്ന് തുടങ്ങുമെന്നായിരുന്നു സംവിധായകനോടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യം. ഈ വർഷം ഡിസംബറിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ആശാൻ സിനിമ കണ്ടതിന് ശേഷം മടങ്ങവേയായിരുന്നു ഓൺലൈൻ മീഡിയയോട് ഡൊമിനിക് പ്രതികരിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് 'ലോക ചാപ്റ്റര്‍ 1- ചന്ദ്ര'. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ തന്നെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ലോക നേടിയത്.
അഞ്ച് ഭാഗങ്ങള്‍ ഉള്ള വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിർണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ലോക ചാപ്റ്റര്‍ 2' വിൽ ടൊവിനോ തോമസ് ആണ് നായകന്‍. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന വിഡിയോയും വൻ തരംഗമായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates