സുവർണമയൂരം ടോക്സിക്കിന് 
Entertainment

സുവർണമയൂരം ലിത്വാനിയൻ ചിത്രം ടോക്സിക്കിന്; വിക്രാന്ത് മാസ്സി 'ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ'

'ദി ന്യൂ ഇയർ ദാറ്റ്‌ നെവർ കേം' എന്ന ചിത്രത്തിലൂടെ ബോഗ്ദൻ മുറാസെനു മികച്ച സംവിധായകനുള്ള പുരസ്കാരം നേടി

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവർണമയൂരം ലിത്വാനിയൻ ചിത്രം ടോക്സിക്കിന്. സൗളി ബിലുവെെറ്റെയാണ് ചിത്രം സംവിധാനം ചെയ്തത്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. 'ദി ന്യൂ ഇയർ ദാറ്റ്‌ നെവർ കേം' എന്ന ചിത്രത്തിലൂടെ ബോഗ്ദൻ മുറാസെനു മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.

'ഹോളി കൗ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്ലമന്റ് ഫാവോ മികച്ച നടനായി. ടോക്സിക്കിലെ പ്രകടനത്തിലൂടെ ആരാധക മനം കവർന്ന വെസ്റ്റ മറ്റുലായിറ്റെയും ലെവ റുപകായിറ്റെയും മികച്ച നടിമാരായി. മോഡലിങ് സ്വപ്നങ്ങളുമായി നടക്കുന്ന കൗമാരക്കാരായ രണ്ട് സുഹൃത്തുക്കളുടെ ജീവിതമാണ് ചിത്രത്തിൽ പറഞ്ഞത്.

ലൂയിസ് കര്വോസിയർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം 'ഹോളി കൗ'വിന് ആണ് പ്രത്യേക ജൂറി പരാമർശം. ഗരത് ഗണപതി ഒരുക്കിയ നവ്ജോത് ബന്ധിവാടേക്കർ ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസ്സിക്കാണ്.

ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം ലെവൻ ആറ്റ്കിൻ സംവിധാനം ചെയ്ത 'ക്രോസ്സിങ്' എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച വെബ് സീരീസായി 'ലംപൻ' തെരഞ്ഞെടുത്തു. നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സാറ ഫ്രീഡലൻഡ് സംവിധാനം ചെയ്ത 'ഫെമിലിയർ ടച്ചിന്' ലഭിച്ചു. ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോയത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചര മണിമുതൽ തുടങ്ങിയ സമാപന ചടങ്ങുകളിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വിക്രാന്ത് മാസ്സി, പ്രതീക് ഗാന്ധി, രശ്മിക മന്ദാന എന്നിവർ പങ്കെടുത്തു. സ്ലൊവാക്യൻ ചിത്രം 'ഡ്രെെ സീസൺ' ആയിരുന്നു മേളയുടെ സമാപന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT