വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മൊട്ടത്തലയുമായി 'വില്ലൻ' ഫഹദ്, നിറഞ്ഞാടി അല്ലു അർജുൻ; 'പുഷ്പ' ട്രെയ്‌ലർ ഹിറ്റ്, വിഡിയോ  

ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാ​​ഗം തിയറ്ററിൽ പ്രദർശനത്തിനെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ല്ലു അർജുൻ നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം 'പുഷ്പ'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. നാക്കി സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ രണ്ട് ഭാ​ഗങ്ങളായാണ് ഒരുങ്ങുന്നത്. ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാ​​ഗം തിയറ്ററിൽ പ്രദർശനത്തിനെത്തും. നടൻ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തുന്നത്. 

ചിത്രത്തിൽരക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ബൻവാർ സിങ് ഷെഖാവത്ത് ഐ പി എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് റിലീസ്.  

ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT