ട്രെയിനിന്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്ന സോനൂ സൂദ്/ ചിത്രം; വിഡിയേ സ്ക്രീൻഷോട്ട് 
Entertainment

ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പിൽ ഇരുന്ന് സോനൂ സൂദിന്റെ യാത്ര, രൂക്ഷവിമർശനവുമായി റെയിൽവേ

ജനങ്ങള്‍ റോള്‍ മോഡലായി കാണുന്ന ഒരാളാണ് സോനൂ സൂദെന്നും ഇത്തരം വിഡിയോ മോശം സന്ദേശമാണ് നല്‍കുക എന്നുമാണ് ദക്ഷിണ റെയില്‍ വേ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങള്‍ക്കു മുന്‍പാണ് നടന്‍ സോനൂ സൂദ് ട്രെയിനില്‍ നിന്നുള്ള ഒരു വിഡിയോ പങ്കുവച്ചത്. ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പില്‍ ഇരുന്ന് യാത്ര ചെയ്യുന്ന സോനൂ സൂദിനെയാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോ വൈറലായതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണ റെയില്‍വേ രംഗത്തെത്തി. 

ജനങ്ങള്‍ റോള്‍ മോഡലായി കാണുന്ന ഒരാളാണ് സോനൂ സൂദെന്നും ഇത്തരം വിഡിയോ മോശം സന്ദേശമാണ് നല്‍കുക എന്നുമാണ് ദക്ഷിണ റെയില്‍ വേ കുറിച്ചത്. പ്രിയപ്പെട്ട സോനൂ സൂദ്, രാജ്യത്തേയും ലോകത്തേയും ലക്ഷക്കണക്കിനു ആളുകള്‍ക്ക് നിങ്ങള്‍ റോള്‍മോഡലാണ്. ട്രെയിനിന്റെ സ്‌റ്റെപ്പില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് അപകടമാണ്. ഇത്തരം വിഡിയോ നിങ്ങളുടെ ആരാധകര്‍ക്ക് സന്ദേശം പകരും. ദയവായി ഇങ്ങനെ ചെയ്യരുന്നു. സുരക്ഷിതമായ യാത്ര ആസ്വദിക്കൂ.- ദക്ഷിണ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. 

സോനൂ സൂദ് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 73 ലക്ഷത്തില്‍ അധികം പേരാണ് ഈ വിഡിയോ കണ്ടത്. നേരത്തെ മുംബൈ റെയില്‍വേ പൊലീസും നടനു മുന്നറിയിപ്പുമായി എത്തിയിരു്‌നനു. ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യുന്നത് സിനിമയില്‍ എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അല്ല. എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കുക.- എന്നാണ് മുംബൈ റെയില്‍വേ പൊലീസ് കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും