Trisha, Nayanthara ഇൻസ്റ്റ​ഗ്രാം
Entertainment

'ഇതിപ്പോ ഇവരുടെ സിനിമകളിൽ പോലുമില്ലാത്ത ട്വിസ്റ്റ് ആയല്ലോ!'; ​ഗോസിപ്പുകളെയെല്ലാം കാറ്റിൽ പറത്തി തൃഷയും നയൻതാരയും

ബോട്ടിലിരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ താരറാണിമാരാണ് നയൻതാരയും തൃഷയും. രണ്ട് പതിറ്റാണ്ടിലേറെയായി ഇരുവരും സിനിമാ ലോകത്ത് നായികമാരായി തുടരുന്നു. എന്നാൽ ഇരുവരും തമ്മിൽ അത്ര നല്ല സൗഹൃദത്തിൽ അല്ല എന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ​ഗോസിപ്പുകളെല്ലാം തള്ളികളഞ്ഞു കൊണ്ട് തങ്ങളുടെ സൗഹൃദത്തിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും.

ബോട്ടിലിരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. സിനിമാ പ്രവർത്തകരും ആരാധകരുമെല്ലാം ചിത്രങ്ങളേറ്റെടുത്ത് ആഘോഷമാക്കിയിരിക്കുകയാണ്. കറുപ്പ് നിറത്തിലെ ഔട്ട്ഫിറ്റിലാണ് നടിമാരെ ചിത്രങ്ങളിൽ കാണാനാവുക.

'എഐ ആണെന്നാ ആദ്യം കരുതിയത്', 'ഇവരുടെ സിനിമകളിൽ പോലുമില്ലാത്ത ട്വിസ്റ്റ് ആയല്ലോ', 'ഉറപ്പായിട്ടും ധനുഷിന്റെ വിഷയം വന്നത് കൊണ്ടായിരിക്കും', 'സന്തോഷം', 'തൃഷ ഇല്ലെങ്കിൽ നയൻതാര ഇല്ല' എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

'തൃഷ ഇല്ലാനാ നയൻതാര' എന്നാണ് കമന്റുകളിലധികവും. 2015 ൽ ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തൃഷ ഇല്ലാനാ നയൻതാര. "ഞങ്ങൾ മുൻപു നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഒരേ ഇൻഡസ്ട്രിയിൽ ഇരിക്കുകയല്ലേ, ഞങ്ങൾക്കിടയിൽ എന്തോ സംഭവിച്ചു. എന്തൊക്കെയോ തെറ്റിദ്ധാരണകൾ. എന്താണ് പറ്റിയതെന്ന് ഞങ്ങൾക്കു രണ്ടുപേർക്കും അറിയില്ലായിരുന്നു.

ഞങ്ങൾ പരസ്പരം മിണ്ടുന്നത് നിർത്തി. പക്ഷേ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഫിലിം ഫെയർ പാർട്ടിയിൽ വച്ച് വീണ്ടും സംസാരിച്ചു. തൃഷയാണ് വന്നു സംസാരിച്ചത്. അങ്ങനെ ചെയ്തതിൽ ഞാൻ തൃഷയെ അഭിനന്ദിക്കുന്നു. അതത്ര എളുപ്പമല്ല.’’ എന്നാണ് നയൻതാര ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം ടെസ്റ്റ് ആണ് നയൻതാരയു‌ടേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. റാം ചരണിനൊപ്പം പെഡ്ഡി ആണ് തൃഷയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

Cinema News: Trisha and Nayanthara stun internet with new photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിലര്‍ സ്ഥാനാര്‍ത്ഥികളാകും, ചിലര്‍ ആയേക്കില്ല; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം: മുഖ്യമന്ത്രി

'ഗീതയും ഖുറാനും വായിക്കാതെ അസഭ്യം പറയുന്നു'; റഹ്മാനെ പുകഴ്ത്തുന്ന പ്രധാനമന്ത്രി മോദിയുടെ വിഡിയോ പങ്കുവച്ച് മകന്‍; പ്രതിരോധിച്ച് മക്കള്‍

കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ താരം എഫ് സി ഗോവയിൽ; കേരളാ സൂപ്പർ ലീഗിലെ പ്രകടനം നിർണ്ണായകമായി

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് പൊലീസ്

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS-503 Lottery Result

SCROLL FOR NEXT